അബൂദബി: അബൂദബിയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെ.എം.സി.സി ഭാരവാഹിയുമായിരുന്ന അന്തരിച്ച എം.എം. നാസറിന്റെ ഓര്‍മക്കായി അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച എവര്‍റോളിങ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് സമാപിച്ചു. യു.എ.ഇയിലെ പ്രമുഖരായ 16 ടീമുകള്‍ പങ്കെടുത്ത മത്സരത്തിൽ ടൗണ്‍ ടീം പഴയങ്ങാടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫ്രണ്ട്സ് എ.ഡി.എം.എസ് രണ്ടാം സ്ഥാനവും റിവേര വാട്ടര്‍ ഏഴിമല മൂന്നാം സ്ഥാനവും ഒണ്‍ലി ഫ്രഷ് ലയണ്‍സ് മുട്ടം നാലാം സ്ഥാനവും നേടി. എമര്‍ജിങ് പ്ലെയറായി എന്‍.പി.എഫ്.സി അംഗം മുഹമ്മദ് നബാഹ്, ബെസ്റ്റ് പ്ലെയര്‍ ഇര്‍ഷാദ് (ടൗണ്‍ ടീം പഴയങ്ങാടി), ഗോള്‍ഡന്‍ ബൂട്ട് സിനാന് (ഒണ്‍ലി ഫ്രഷ് ലയൺസ് മുട്ടം), ബെസ്റ്റ് ഗോള്‍കീപ്പര്‍ സഹീര്‍ (ഫ്രണ്ട്സ് എ.ഡി.എം.എസ്), ബെസ്റ്റ് ഡിഫന്‍ഡര്‍ സഫ്വാന് (ടൗണ്‍ ടീം പഴയങ്ങാടി) എന്നിവരെയും ഫയര്‍ പ്ലേ ടീമായി എല്‍.എല്‍.എച്ച് അബൂദബിയെയും തിരഞ്ഞെടുത്തു.
വിജയികള്‍ക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം സമ്മാനം കൈമാറി. ട്രഷറര്‍ ശിഹാബ് പരിയാരം, വൈസ് പ്രസിഡന്റ് എം. ഹിദായത്തുല്ല, സ്പോര്‍ട്സ് സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍മൂല, എം.എം ഗ്രൂപ് ചെയര്മാന് എം.എം. ഖാദര്‍, അഹല്യ ഹോസ്പിറ്റല്‍ മാനേജര്‍ സൂരജ് പ്രഭാകര്‍, റോയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ നൗഫല്‍, എല്‍.എല്‍.എച്ച് പ്രതിനിധി ലെനോ, കെ.എം.സി.സി നേതാക്കളായ അസീസ് കാളിയാടന്‍, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, പി.കെ. അഹമ്മദ് ബല്ലാകടപ്പുറം, സുന്നി സെന്റര്‍ നേതാക്കളായ അബ്ദുല്ല നദ്വി, അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, ഇസ്ലാമിക് സെന്റര്‍ ഭാരവാഹികളായ ശിഹാബ്, ഇസ്മയില്‍, അസീസ്, സിദ്ദീഖ് എളേറ്റില്‍, അഷ്റഫ് നജാത്ത്, സംസ്ഥാന കെ.എം.സി.സി നേതാക്കളായ അഷ്റഫ് പൊന്നാണി, മജീദ് അണ്ണാന്‍തൊടി, ഇ.ടി.എം. സുനീര്‍, റഷീദ് പട്ടാമ്പി, റഷീദലി മമ്പാട്, സമീര്‍ തൃക്കരിപ്പൂര്‍, സ്പോർട്സ് വിഭാഗം അംഗങ്ങളായ മുഹമ്മദ് ശമീര്‍, ഷുക്കൂര്‍, അനസ്, കബീര്‍, കരീം, ഷാഹിദ് കോട്ടക്കല്‍, റയീസ്, മുജീബ്, റിയാസ്, മഷ്ഹൂദ്, ലത്തീഫ്, മുജീബ് മൊഗ്രാല്‍, ഹംസ നടുവില്‍, ബി.സി. അബൂബക്കര്‍, ശിഹാബ് കപ്പാരത്ത്, കെ.കെ. സുബൈര്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. മുഹമ്മദ് ഞെക്ലി (സ്പോർട്സ് വിങ്), ഷുക്കൂര്‍ ഒളവറ (സ്പോർട്സ് വിങ്) എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.