അബൂദബി: അബൂദബി എമിറേറ്റിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രികര്‍ക്ക് ഇനി ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡ് ധരിക്കേണ്ടതില്ല.
അബൂദബി എമിറേറ്റ്‌സിലേക്ക് പ്രവേശിക്കാന്‍ കോവിഡ് ടെസ്റ്റ് ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുറമെ പോസിറ്റിവ് കേസുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും റിസ്റ്റ്ബാന്‍ഡ് ആവശ്യമില്ല. എന്നാല്‍, പോസിറ്റിവായവര്‍ ഇപ്പോഴും റിസ്റ്റ്ബാന്‍ഡ് ധരിക്കണം.
ഹോം ക്വാറൻറീന്‍ നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കുക, വ്യക്തിഗത ടെസ്റ്റിങ് ഷെഡ്യൂളുകള്‍ക്കായി മുന്‍കരുതല്‍ നടപടികള്‍ പാലിക്കുക, ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ നിരീക്ഷണം തുടങ്ങിയവ ഉറപ്പുവരുത്തണമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു. ക്വാറൻറീൻ നടപടികൾ പാലിക്കേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കണം.
നിയമലംഘകരെ സംബന്ധിച്ചുള്ള വിവരം അറ്റോണി ജനറലിന് കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.