യു.​എ.​ഇ റേ​ഞ്ച് ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ സം​ഘ​ടി​പ്പി​ച്ച ‘മ​ദ്റ​സ മാ​നേ​ജ്മെൻറ് അ​സോ​സി​യേ​ഷ​ൻ’ രൂ​പ​വ​ത്​​ക​ര​ണ ക​ൺ​വെ​ൻ​ഷ​ൻ

മദ്റസ മാനേജ്മെൻറ് അസോസിയേഷൻ രൂപവത്കരണം

റാസൽ ഖൈമ: ഉത്തമ സമുദായ സൃഷ്ടിപ്പിന് ഉലമാ, ഉമറാ ഐക്യം അനിവാര്യമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി പ്രസ്താവിച്ചു. യു.എ.ഇ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച 'മദ്റസ മാനേജ്മെൻറ് അസോസിയേഷൻ' രൂപവത്കരണ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റേഞ്ച് പ്രസിഡന്‍റ് അച്ചൂർ മൊയ്തീൻ കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. ട്രഷറർ ശിഹാബുദ്ദീൻ തങ്ങൾ അൽഐൻ പ്രാർഥന നടത്തി. ജംഇയ്യത്തുൽ ഇമാമിൽ ബുഖാരി പ്രസിഡന്‍റ് അബ്ദുന്നാസർ ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു.

എസ്.കെ.എസ്.എസ്.എഫ് നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് ശുഹൈബ് തങ്ങൾ ആമുഖഭാഷണം നടത്തി. യു.എ.ഇ മദ്റസ മാനേജ്മെന്‍റ് പ്രതിനിധികളുടെ പരിചയപ്പെടൽ സെഷനിൽ ഹംസ ഹുദവി അബൂദബി, യൂസുഫ് ഹാജി ദുബൈ, അബ്ദുറഷീദ് അൻവരി ദാറുൽ ഹുദാ, ഇസ്മായിൽ നാസർ സുവൈദി, ബശീർ ഹുദവി വാദിറഹ്മ, ഹുസൈൻ ദാരിമി ബർദുബൈ, സൈതലവി ഹാജി ബനിയാസ്, മൊയ്തീൻ കുട്ടി ഫൈസി ദിബ്ബ, മുഹമ്മദ് മുസഫ്ഫ, മൂസ സാഹിബ് തിർമുദി, ഇസ്മായിൽ എം.എസ്. ഉമ്മുൽ ഖുറാ, മുസ്തഫ താണിക്കൽ ഫുജൈറ, ജീലാനി ദൈദ്, മുഹമ്മദ് ഇബ്റാഹിം മാസ്റ്റർ ഹാദിയ, സയ്യിദ് റാശിദ് തങ്ങൾ ബുഖാരി എന്നിവർ സംസാരിച്ചു. കമ്മിറ്റി രൂപവത്കരണത്തിന് റേഞ്ച് സെക്രട്ടറിമാരായ ഷൗക്കത്ത് മൗലവി ദൈദ്, ശാക്കിർ ഹുദവി ഫുജൈറ എന്നിവർ നേതൃത്വം നൽകി.

ഭാരവാഹികൾ: അബ്ദുസ്സലാം ബാഖവി ദുബൈ (പ്രസി), ഹംസ ഹുദവി അബൂദബി (വർക്കിങ് പ്രസി), ഷിയാസ് സുൽത്താൻ (ജന. സെക്ര), റസാഖ് വളാഞ്ചേരി (വർക്കിങ് സെക്ര), അബ്ദുന്നാസർ ശിഹാബ് തങ്ങൾ (ട്രഷ) ഷൗക്കത്തലി മൗലവി ദൈദ്, മൂസ പള്ളിക്കര, മുഹമ്മദ് കുട്ടി ഫുജൈറ, അബ്ദുറഷീദ് അൻവരി അൽഐൻ, മൊയ്തീൻ കുട്ടി ഹാജി ദിബ്ബ (വൈ. പ്രസി), യൂസുഫ് ഹാജി ദുബൈ, സാദിഖ് ഹുദവി മുസഫ്ഫ, ഇ.കെ. ഇബ്രാഹിം മാസ്റ്റർ അൽഐൻ, മുസ്തഫ താണിക്കൽ ഫുജൈറ, സൈതലവി ഹാജി ബനിയാസ് (ജോ. സെക്ര).

Tags:    
News Summary - Formation of Madrasa Management Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT