ജയപ്രകാശ് 

അൽ അമീർ സ്​കൂൾ മുൻ അധ്യാപകൻ നാട്ടിൽ നിര്യാതനായി

അജ്മാന്‍: അജ്‌മാൻ അൽ അമീർ ഇംഗ്ലീഷ് സ്‌കൂൾ മുൻ മലയാളം അധ്യാപകൻ കണ്ണൂർ കക്കാട് ഗോപാൽ സദനത്തിൽ ടി. ജയപ്രകാശ് (67) നാട്ടിൽ നിര്യാതനായി. മൂന്നു വർഷമായി അർബുദ ചികിത്സയിലായിരുന്നു. തലശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിൽ നീണ്ടകാലം മലയാളം അധ്യാപകനായിരുന്നു. സ്‌കൂളിലെ എൻ.സി.സി ഓഫിസറും ആയിരുന്നു. ബാലജനസഖ്യം തലശ്ശേരി യൂനിയൻ മുൻ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു.

തലശ്ശേരി ബ്രണ്ണൻ കോളജിൽനിന്ന് മലയാളത്തിൽ ബിരുദവും കോഴിക്കോട് ഫാറൂഖ് കോളജിൽനിന്ന് അധ്യാപക ബിരുദവും നേടി. തലശ്ശേരി അണ്ടലൂരിൽ പരേതരായ വെള്ളാറ്റിൽ അനന്തൻ മേനോന്‍റെയും മാധവിയമ്മയുടെയും മകനാണ്. ഭാര്യ: സ്മിത. മക്കൾ: ശ്രീഹരി, ശ്രീദേവ്. സഹോദരങ്ങൾ: കമലാക്ഷി, രവീന്ദ്രൻ, വിമുക്തഭടൻ രാജമണി, പരേതരായ തങ്കമ്മ, വസന്ത.

സിനിമതാരം വിനീത്, സംഗീത സംവിധായകൻ സുശീൽ ശ്യാം, അമേരിക്കയിൽ ശാസ്ത്രജ്ഞനായ വി.എസ്. സുമിത്, ഡൽഹി പൊലീസ് കമീഷണറായിരുന്ന നിതിൻ വത്സൻ, മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ, ദുബൈയിലെ മോട്ടിവേഷൻ സ്പീക്കർ സംഗീത് ഇബ്രാഹിം എന്നിവർ ശിഷ്യരാണ്.

മറക്കാനാകാത്ത വ്യക്തിത്വമായിരുന്നു ജയപ്രകാശി​േൻറതെന്ന്​ അൽ അമീർ ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൽ എസ്.ജെ. ജേക്കബ് അനുസ്​മരിച്ചു. പണ്ഡിതനും സഹൃദയനും കുഞ്ഞുങ്ങളുടെ പ്രിയ അധ്യാപകനുമായിരുന്നു അദ്ദേഹമെന്നും എസ്.ജെ. ജേക്കബ് കൂട്ടിച്ചേർത്തു. '

വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ, അക്കാദമിക് കോഓഡിനേറ്റർ സൈഫുദ്ദീൻ പി. ഹംസ, കരിക്കുലം ഹെഡ് ലത വാരിയർ എന്നിവർ അനുശോചനം അറിയിച്ചു.

Tags:    
News Summary - Former teacher of Al Ameer School dies at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.