ദുബൈ: കോവിഡിൽനിന്നു കരകയറുന്ന ലോകത്തിന് വേഗപ്പൂരത്തിെൻറ ആവേശംതീർത്ത ഫോർമുല വൺ കാറോട്ടത്തിന് പരിസമാപ്തി. തീപാറുന്ന പോരാട്ടത്തിനൊടുവിൽ റെഡ്ബുൾ താരം മാക്സ് വെർസ്റ്റാപ്പെൻ ഒന്നാമതെത്തി. ശനിയാഴ്ച നടന്ന യോഗ്യത റൗണ്ടിലെ മികച്ച പ്രകടനം അതിലും മികവോടെ ആവർത്തിച്ചാണ് ഇൗ റെഡ്ബുൾ താരം കിരീടമുയർത്തിയത്. പരിശീലനപ്പറക്കലിനും യോഗ്യത മത്സരങ്ങൾക്കുംശേഷം അബൂദബി യാസ് മറീന സർക്യൂട്ടിൽ ലോക ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ ഹാട്രിക് കിരീടം ചൂടുമോ എന്ന ആരാധകരുടെ ആകാംക്ഷ വിഫലമായി. ലൂയിസ് ഹാമിൽട്ടണ് മൂന്നാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. എന്നാൽ, മെഴ്സിഡസിെൻറ താരമായ വാൾട്ടെറി ബോട്ടാസ് അവിശ്വസനീയ കുതിപ്പ് നടത്തി രണ്ടാമതെത്തി. പരിശീലനമത്സരത്തിൽ ഹാമിൽട്ടണും പിന്നിൽ ഒമ്പതാം സ്ഥാനത്തായിരുന്നു വാൾട്ടെറി ബോട്ടാസ്.
കോവിഡിൽനിന്ന് മുക്തി നേടിയെത്തിയ ഹാമിൽട്ടണും വെർസ്റ്റാപ്പെനും തമ്മിലുള്ള പോരാട്ടത്തിന് ലോകം മുഴുവൻ അബൂദബിയിലേക്ക് കണ്ണുതിരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ രണ്ടു സീസണിലും ജേതാവായ ഹാമിൽട്ടണ് ബഹ്റൈനിൽ നടന്ന ഗ്രാൻഡ്പ്രീക്കിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. അബൂദബിയിൽ താരം ട്രാക്കിലിറങ്ങുമോ എന്ന കാര്യം സംശയമായിരുന്നു. വേഗപ്പോരിെൻറ പൂരം കാണാൻ 600ഓളം കോവിഡ് മുന്നണി പോരാളികൾ യാസ് മറീന സർക്യൂട്ടിലെത്തിയത് ശ്രദ്ധേയമായി. കോവിഡ് കാലത്ത് പോരാട്ടത്തിനിറങ്ങിയവർക്കുള്ള ആദരസൂചകമായാണ് ഇവർക്ക് റേസിങ് കാണാൻ അവസരമൊരുക്കിയത്. ഇവർ മാത്രമായിരുന്നു കാണികൾ. കഴിഞ്ഞ വർഷം പതിനായിരക്കണക്കിന് കാണികളാണ് യാസ് മറീന സർക്യൂട്ടിലേക്കെത്തിയത്. അടുത്തവർഷത്തെ ഫോർമുല വൺ സീസണിെൻറ ഗ്രാൻഡ് ഫൈനൽ അബൂദബിയിലാണ് നടക്കുന്നത്. അതിനാൽ, ഈ ഫൈനൽ അടുത്ത വർഷത്തേക്കുള്ള ട്രയൽ കൂടിയായിരിക്കും. എത്തിഹാദ് എയർവേസാണ് മുഖ്യ സ്പോൺസർമാർ. തുടർച്ചയായ 12ാം വർഷമാണ് ചാമ്പ്യൻഷിപ്പിന് അബൂദബി ആതിഥ്യമരുളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.