അജ്മാന്: നാലു പതിറ്റാണ്ടിെൻറ ഭരണമികവോടെ അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ അൽ നുഐമി. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അജ്മാെൻറ അധികാരമേറ്റിട്ട് തിങ്കളാഴ്ച 40 വര്‍ഷം തികയുന്നു. 1928 മുതൽ 54 വർഷം അജ്മാൻ ഭരിച്ച അദ്ദേഹത്തിെൻറ പിതാവ് ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ പിൻഗാമിയായാണ് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 1981 സെപ്റ്റംബർ ആറിന് അധികാരത്തിലെത്തുന്നത്. തെൻറ പിതാവിെൻറ പ്രതിനിധിയായി യു.എ.ഇ സ്ഥാപിക്കുന്നതിനും അതിെൻറ അടിത്തറയെ ശക്തിപ്പെടുത്താനും തേൻറതായ സംഭാവന നൽകി. ശൈഖ് ഹുമൈദിെൻറ ഭരണകാലത്ത് എല്ലാ മേഖലകളിലും അജ്മാന് വികസനിച്ചു. രാജ്യത്തിെൻറ ഉന്നമനത്തിന് കൂടിയാലോചനയുടെ പ്രാധാന്യത്തിൽ ഉറച്ചു വിശ്വസിച്ച ശൈഖ് ഹുമൈദ് ഒരു ഉത്തരവിലൂടെ അജ്മാൻ എക്സിക്യൂട്ടിവ് കൗൺസിൽ സ്ഥാപിച്ച് മറ്റംഗങ്ങളോടൊപ്പം അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയെ ചെയര്‍മാനായും വൈസ് ചെയർമാനായി ശൈഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമിയെയും നിയമിച്ചു.
എമിറേറ്റിെൻറ പുരോഗതിയിൽ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലകൾക്ക് ശൈഖ് ഹുമൈദ് പ്രത്യേക മുൻഗണന നൽകി. ഇതിനായി പുതിയ സ്കൂളുകളും സർവകലാശാലകളും സ്ഥാപിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഭാവനക്ക് ബ്രിട്ടനിലെ ബെഡ്ഫോർഡ്ഷയർ യൂനിവേഴ്സിറ്റി 2009ൽ പിഎച്ച്.ഡി നൽകി. മലേഷ്യ ഇൻറർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി 2011ൽ തത്വശാസ്ത്രത്തിൽ ഓണററി പിഎച്ച്.ഡി നൽകി. 2011ൽ വിശിഷ്ട അക്കാദമിക് പ്രകടനത്തിനുള്ള ഹംദാൻ ബിൻ റാഷിദ് ആൽ മക്തൂം അവാർഡും ശൈഖ് ഹുമൈദിന് ലഭിച്ചു.
ശൈഖ് ഹുമൈദിെൻറ നിർദേശമനുസരിച്ച് അജ്മാനിൽ പ്രാദേശിക, വിദേശ നിക്ഷേപകർക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മികച്ച സൗകര്യങ്ങള്‍ ഒരുക്കി. അജ്മാൻ ഫ്രീ സോൺ എമിറേറ്റിലെ സംരംഭപ്രവർത്തനങ്ങളെ ഏറെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എണ്ണായിരത്തോളം സംരംഭങ്ങള്‍ കൊണ്ട് സമൃദ്ധമാണ് അജ്മാന് ഫ്രീസോണ്‍. അജ്മാൻ തുറമുഖം എമിറേറ്റിെൻറ സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന അടിത്തറയായി ഉയര്‍ത്തുന്നതിലും നേതൃത്വപരമായ പങ്ക് വഹിച്ചു. വിനോദസഞ്ചാര മേഖലയില്‍ അജ്മാൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യംവഹിച്ചതും ഇക്കാലത്തുതന്നെ.
അജ്മാെൻറ ആരോഗ്യ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്.
പൗരന്മാർക്കും താമസക്കാർക്കും മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്. സർക്കാർ വകുപ്പുകൾ, അധികാരികൾ, പൊതുസ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, ലാഭേച്ഛയില്ലാത്ത സംഘടനകൾ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക പ്രവർത്തന സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നതിെൻറ ഭാഗമായി അജ്മാൻ എക്സലൻസ് പ്രോഗ്രാമിന് ഭരണാധികാരി സർവ പിന്തുണയും നല്‍കുന്നുണ്ട്.
ശൈഖ് ഹുമൈദ് ബിൻ റാഷിദ് 1933ൽ അജ്മാനിലാണ് ജനിച്ചത്. ചെറുപ്പകാലം മുതല്ക്കേ ഭരണനിർവഹണത്തില്‍ പരിശീലനം ലഭിച്ചിരുന്നു. 1960ലാണ് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അജ്മാനിലെ കിരീടാവകാശിയായി ചുമതലയേല്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.