ദുബൈ: പ്രവാസത്തിെൻറ തിരിച്ചു വരവും കേരളത്തിലെ സംരംഭകത്വ അവസരങ്ങളും എന്ന വിഷയത്തിൽ ഫാറൂഖ് കോളജ് പൂർവവിദ്യാർഥി സംഘടന ഫോസയുടെ ദുബൈ ചാപ്റ്റർ ഓൺലൈൻ ചർച്ച സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാത്രി യു.എ.ഇ സമയം രാത്രി ഏഴരക്കാണ് ഒാൺലൈൻ ചർച്ച.
സംസ്ഥാന വ്യവസായ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ്, ആസ്റ്റർ ഡി.എം. ഹെൽത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, പാരിസൺസ് ഗ്രൂപ്പ് എം.ഡി എൻ.കെ.മുഹമ്മദ് അലി എന്നിവർ പങ്കെടുക്കും. ഡോ.മുനീർ ഇല്ലത്ത് മോഡറേറ്ററാവും. പങ്കടുക്കാൻ ആഗ്രഹിക്കുന്നവർ 0502767856, 0559494780 നമ്പറുകളിൽ ബന്ധപെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.