യു.എ.ഇയിൽ നാല്​ ഇന്‍റർസിറ്റി ബസ്​ സർവീസ്​ പുനരാരംഭിക്കുന്നു

ദുബൈ: കോവിഡിനെ തുടർന്ന്​ നിർത്തിവെച്ചിരുന്ന നാല്​ ഇന്‍റർസിറ്റി ബസ്​ സർവീസ് പുനരാരംഭിക്കാൻ ദുബൈ റോഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി (ആർ.ടി.എ) തീരുമാനിച്ചു. ഇതിന്​ പുറമെ ജുമൈറ ഗോൾഫ്​ എസ്​റ്റേറ്റ്​ മെട്രോ സ്​റ്റേഷനിൽ നിന്ന്​ ദുബൈ സ്​പോർട്​സ്​ സിറ്റിയിലേക്ക്​ പുതിയ ബസ്​ സർവീസ്​ തുടങ്ങാനും തീരുമാനമായി. എല്ലാ സർവീസുകളും വ്യാഴാഴ്ച​ തുടങ്ങും.

അൽ ഗുബൈബ ബസ്​ സ്​റ്റേഷനിൽ നിന്ന്​ അബൂദബിയിലേക്ക്​ (ഇ 100), അൽ ഗുബൈബയിൽ നിന്ന്​ അൽ ഐനിലേക്ക്​ (ഇ 201), ഇത്തിസാലാത്ത്​ മെട്രോ സ്​റ്റേഷനിൽ നിന്ന്​ ഷാർജ മുവൈലയിലേക്ക്​ (ഇ 315), ഇത്തിഹാദ്​ ബസ്​ സ്​റ്റേഷനിൽ നിന്ന്​ ഫുജൈറയിലേക്ക്​ (ഇ 700) എന്നിവയാണ്​ ഇന്‍റർ സിറ്റി സർവീസുകൾ.

Tags:    
News Summary - Four intercity bus services resume in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.