ദുബൈയിൽ നാല്​ പുതിയ ബസ്​ റൂട്ടുകൾ കൂടി

ദുബൈ: റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റി നാല്​ പുതിയ ബസ്​ റൂട്ടുകൾ കൂടി തുറക്കുന്നു. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ പൊതുഗതാഗതം കൂടുതൽ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടി. റൂട്ട്​ 18, 19, എഫ്​ 29, ഡി.ഡബ്ലിയു.സി 1 എന്നിവയാണ്​ പുതിയ റൂട്ടുകൾ.

അൽ നഹ്​ദ 1-ൽ നിന്ന്​ മുഹൈസിന 4-ലേക്കാണ്​ റൂട്ട്​ 18 ബസ്​ സർവീസ്​ നടത്തുക. 20 മിനിറ്റിന്‍റെ ഇടവേളയിലായിരിക്കും സർവീസ്​. അൽ നഹ്​ദ 1-ൽ നിന്ന്​ ഖിസൈസിലേക്കാണ്​ റൂട്ട്​ 19. തിരക്കേറി സമയങ്ങളിൽ 20 മിനിറ്റ്​ ഇടവേളയിൽ ഈ ബസും സർവീസ്​ നടത്തും.

മെട്രോ സ്​റ്റേഷനിലേക്കുള്ള സർവീസാണ്​ എഫ്​ 29. അൽവസ്​ൽ റോഡിൽ നിന്ന്​ എക്വിറ്റി മെട്രോ സ്​റ്റേഷനിലേക്ക്​ 20 മിനിറ്റ്​ ഇടവേളയിൽ ഈ ബസ്​ ഓടും.

അൽ മക്​തൂം ഇന്‍റർനാഷനൽ വിമാനത്താവളത്തിലേക്കാണ്​ ഡി.ഡബ്ലിയു.സി 1 ബസ്​ സർവീസ്​ നടത്തുന്നത്​. ഇബ്​നു ബത്തൂത്ത സ്​റ്റേഷനിൽ നിന്നാണ്​ ഈ ബസ്​ പുറപ്പെടുന്നത്​. എക്സ്​പോ 2020 മെട്രോ സ്​റ്റേഷൻ വഴിയാണ്​ ഈ ബസിന്‍റെ യാത്രയെന്നതിനാൽ യാത്രക്കാർക്ക്​ കൂടുതൽ ഉപകാരപ്രദമാകും. ദിവസവും 30 മണിക്കൂർ ഇടവിട്ടാണ്​ സർവീസ്​. 24 മണിക്കൂറും സർവീസുണ്ടാകും. എക്സ്​പോ സ്​റ്റേഷനിലേക്ക്​ അഞ്ച്​ ദിർഹമും ഇബ്​നു ബത്തൂത്തയിലേക്ക്​ 7.50 ദിർഹമുമാണ്​ നിരക്ക്​. ഡിസംബർ 20 വരെയായിരിക്കും ഈ സർവീസ്​.

റൂട്ട്​ മാറ്റം:

എഫ്​ 10 ബസുകൾ ഇനിമുൽ സഫാരി പാർക്ക്​ വരെ ഓടും.

എഫ്​ 20 അൽ സഫ മെട്രോ സ്​റ്റേഷനിലത്തുകയും അൽ വാസൽ റോഡിലൂടെ കടന്നുപോകുകയും ചെയ്യും.

എഫ്​ 30 ദുബൈ സ്​​റ്റുഡിയോ സിറ്റിയിലേക്ക്​ നീട്ടി

എഫ്​ 32 മദോണിലേക്ക്​ നീട്ടി

എഫ്​ 50 ഡി.ഐ.പിയിലേക്ക്​ നീട്ടി. ഖലീജ്​ ടൈംസിലൂടെ പോകും

എഫ്​ 53 ദുബൈ ഇൻഡസ്​ട്രിയിൽ സിറ്റിയിലേക്ക്​ നീട്ടി

എഫ്​ 55 എക്സ്​പോ മെട്രോ സ്​റ്റേഷനിലേക്ക്​ നീട്ടി

ടൈം ടേബിളിൽ മാറ്റം:

നവംബർ 18 മുതൽ 48 റൂട്ടുകളിലെ ടൈം ടേബിളുകളിൽ മാറ്റമുണ്ടാകും. റൂട്ടുകൾ ഇതാണ്​: 11 A, 5, 12, 15, 17, 21, 24, 30, 32C, 44, 50, 55, 61, 63E, 64, 66, 67, 84, 91, 95A, 96, 310, 320, C01, C04, C09, C18, C26, C28, DWC1, E16, E400, E411, F01, F15, F26, F20, F21, F29, F33, F47, F48, J01, N55, X25, X64, X92, and X94.

Tags:    
News Summary - Four more new bus routes in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.