റാസല്‍ഖൈമ: റാക് അല്‍ മ്യാരീദിലെ ഹോട്ടല്‍ നീന്തല്‍ക്കുളത്തില്‍ നാലു വയസ്സുകാരനും 23കാരി ഇത്യോപ്യന്‍ വീട്ടുജോലിക്കാരിയും മുങ്ങിമരിച്ച നിലയില്‍. അബൂദബിയില്‍നിന്ന് കുടുംബത്തോടൊപ്പം നാലു ദിവസം മുമ്പ് ഹോട്ടലില്‍ എത്തിയതാണ് ഇവരെന്ന് അധികൃതര്‍ പറഞ്ഞു.
ഇവര്ക്കൊപ്പമുണ്ടായിരുന്നയാളാണ് ബുധനാഴ്ച വൈകീട്ട് നീന്തല്‍ക്കുളത്തില്‍ ചലനമറ്റനിലയില്‍ യുവതിയെയും കുട്ടിയെയും ആദ്യം കണ്ടത്. നിലവിളി കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാരന് നീന്തല്‍ക്കുളത്തില്‍നിന്ന് കുട്ടിയെയും യുവതിയെയും പുറത്തെടുത്തു. അധികൃതര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ഒമ്പതു മണിയോടെ ആശുപത്രിയിെലത്തിച്ച ഇരുവരുടെയും മരണം ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ മൃതദേഹം റാക് സഖര്‍ ആശുപത്രി മോര്‍ച്ചറിയിലേക്കും യുവതിയുടെ മൃതദേഹം റാക് ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി.
ഹോട്ടലില്‍ രണ്ടാം നിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. നീന്തല്‍ക്കുളത്തിലേക്ക് പ്രവേശനമില്ലാതിരുന്ന സമയത്താണ് ദുരന്തം നടന്നത്. ലൈഫ് ഗാര്‍ഡും സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടിയും യുവതിയും നീന്തല്ക്കുളത്തിലെത്തിയതിനെക്കുറിച്ചുള്ള വിവരവും ലഭ്യമല്ല. സംഭവസ്ഥലത്തെത്തുമ്പോള്‍ മരിച്ചിരുന്നതായും വിശദമായ അന്വേഷണം തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.