സഅബീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിയറ്റ്നാമിനെ തോൽപിച്ച് ലോകകപ്പ് യോഗ്യതയുടെ അടുത്ത റൗണ്ടിൽ പ്രവേശിച്ച യു.എ.ഇ ടീമിെൻറ ആഹ്ലാദം
ദുബൈ: ചൊവ്വാഴ്ച രാത്രി സഅബീൽ സ്റ്റേഡിയത്തിൽ വിയറ്റ്നാമിനെ നേരിടാനിറങ്ങുേമ്പാൾ യു.എ.ഇയുടെ മുന്നിൽ ജയത്തിൽ കുറഞ്ഞ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല.തോറ്റാൽ ഒരുപേക്ഷ ഖത്തർ ലോകകപ്പിലേക്കുള്ള സ്വപ്നങ്ങൾ അവിടെ അവസാനിക്കും. കൈമെയ് മറന്ന് സ്വന്തം കാണികൾക്കു മുന്നിൽ ബൂട്ടുകെട്ടിയ യു.എ.ഇ വിയറ്റ്നാമിനെ തോൽപിച്ച് (3-2) ലോകകപ്പ് യോഗ്യത റൗണ്ടിെൻറ മൂന്നാം റൗണ്ടിൽ ഇടംപിടിച്ചു. നഷ്ടപ്പെടുമെന്ന് തോന്നിച്ച ഘട്ടത്തിൽനിന്ന് തുടർച്ചയായ നാലു ജയത്തോടെയാണ് ലോകകപ്പ് യോഗ്യതയിലേക്ക് യു.എ.ഇ ഒരുപടികൂടി അടുത്തത്. അടുത്ത റൗണ്ട് മത്സരങ്ങൾക്കുള്ള 12 ഏഷ്യൻ ടീമിലാണ് യു.എ.ഇയും ഇടംപിടിച്ചത്.
മാസങ്ങൾക്കു മുമ്പ് വിയറ്റ്നാമിനോട് തോറ്റതിെൻറ ഓർമകളുമായാണ് യു.എ.ഇ സഅബീൽ സ്റ്റേഡിയത്തിൽ ഇറങ്ങിയത്. 32ാം മിനിറ്റിൽ അലി സൽമീനിലൂടെ യു.എ.ഇയാണ് ആദ്യം സ്കോർ ചെയ്തത്. എട്ടു മിനിറ്റിനു ശേഷം പെനാൽറ്റിയിലൂടെ അലി മബ്ഖൂത് ലീഡുയർത്തി.
രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിൽ മഹ്മൂദ് ഖാമിസ് വലകുലുക്കിയതോടെ യു.എ.ഇ അനായാസം വിജയത്തിലേക്കു കുതിക്കുമെന്നു കരുതി. എന്നാൽ, അവസാന നിമിഷങ്ങളിൽ തുടർച്ചയായ ആക്രമണം നടത്തിയ വിയറ്റ്നാം 84ാം മിനിറ്റിൽ തിരിച്ചടിച്ചു. ഇഞ്ചുറി ടൈമിെൻറ മൂന്നാം മിനിറ്റിൽ രണ്ടാം ഗോൾ നേടി ഞെട്ടിച്ചെങ്കിലും ഫൈനൽ വിസിൽ വരെ പ്രതിരോധം കാത്ത് യു.എ.ഇ വിജയത്തിലേക്ക് കുതിച്ചു. തോറ്റെങ്കിലും, മികച്ച രണ്ടാം സ്ഥാനക്കാർ എന്ന നിലയിൽ വിയറ്റ്നാമും അടുത്ത റൗണ്ടിൽ ഇടംപിടിച്ചു.
ലോകകപ്പിെൻറ ഏഷ്യൻ യോഗ്യത മത്സരങ്ങൾ യു.എ.ഇയിൽ തുടങ്ങുേമ്പാൾ എവിടേക്കും വീഴാമെന്ന അവസ്ഥയിലായിരുന്നു യു.എ.ഇ. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ പുറത്താകുമെന്ന അവസ്ഥ.
രണ്ടാഴ്ച മുമ്പ് ഗ്രൂപ് ജിയിൽ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ, തുടർച്ചയായ വമ്പൻ ജയങ്ങൾ നേടിയാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. മുന്നേറ്റനിര ഗോളടിച്ചു കൂട്ടിയപ്പോൾ പ്രതിരോധനിര വല കാത്തു. പല മത്സരങ്ങളും ഏകപക്ഷീയമായിരുന്നു. 11 ഗോൾ നേടിയ അലി മഖ്ബൂത്താണ് നിരന്തരം വലചലിപ്പിച്ചത്. കഴിഞ്ഞ 16 മത്സരത്തിനിടെ 27 ഗോളാണ് അദ്ദേഹം നേടിയത്.
യു.എ.ഇക്കു പുറമെ സിറിയ, ഇറാൻ, സൗദി, ജപ്പാൻ, കൊറിയ, ആസ്ട്രേലിയ എന്നിവരാണ് ഗ്രൂപ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലെത്തിയത്. മികച്ച രണ്ടാം സ്ഥാനക്കാർ എന്ന നിലയിൽ ചൈന, ഒമാൻ, വിയറ്റ്നാം, ഇറാഖ്, ലബനാൻ എന്നിവരും മൂന്നാം റൗണ്ടിലെത്തി. ഈ 12 ടീമുകളിൽ മികച്ച പ്രകടനം നടത്തുന്ന നാലു ടീമിന് ഖത്തർ ടിക്കറ്റ് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.