മണമുള്ള മരമുല്ല

മരം പോലെ വളരുന്ന ഒരു തരം ചെടിയാണ്​ മരമുല്ല​​. ഏഴു മീറ്റർ പൊക്കത്തിൽ വരെ ഈ ചെടി വളരും. എന്നാൽ, ഇതിനെ കുറ്റിച്ചെടിയായിട്ടും നമുക്ക് വളർത്തിയെടുക്കാനാവും. തറയിലും ചെട്ടിയിലും വളർത്താം. നല്ല സുഗന്ധമുള്ള പൂക്കൾ സമ്മാനിക്കുന്ന ചെടിയാണിത്​. സന്ധ്യ കഴിയുമ്പോഴാണ്​ പൂക്കൾ വിരിയുക. രാത്രി മുഴുവനും നല്ല സുഖന്ധമാണിന്‍റെ പൂക്കൾക്ക്​​. കാട്ടു കറിവേപ്പ് എന്നും ഇത്​ അറിയപ്പെടാറുണ്ട്​. യഥാർഥത്തിൽ ഇത് മുല്ലയുടെ കുടുംബത്തിൽ പെട്ടതല്ല.

നാരകം, കറിവേപ്പ് എന്നിവയുടെ കുടുംബത്തിൽ പെട്ടതാണ്. നാരകത്തിന്‍റെ ഇലയുമായിട്ട് സാമ്യമുണ്ട് ഇതിന്‍റെ ഇലയ്ക്ക്. ഓറഞ്ച് ജാസ്മിൻ എന്നും പറയാറുണ്ട്​. വർഷത്തിൽ അഞ്ചാറ് തവണ പൂക്കൾ വിരിയാറുണ്ടിതിൽ. ഇളം മഞ്ഞ കലർന്ന വെള്ള പൂക്കളാണ്. ഇതിന്​ അഞ്ചിതളുണ്ടാവും. ഇതിലെ കായകളും ​ഏ​റെ ആകർഷണീയമാണ്. കായകൾക്ക്​ ഓറഞ്ച്, റെഡ് കളറാണ്​​. പക്ഷികൾ ഇതിന്‍റെ കായ ഭക്ഷിച്ചിട്ട് അത് വഴി തൈകൾ ഉണ്ടാകാറുണ്ട്. തണ്ട് മുറിച്ചും ചെടിയെ വളർത്തിയെടുക്കാം. അത്യാവശ്യം സൂര്യപ്രകാശം വേണം ഈ ചെടിക്ക്. എങ്കിലേ നിറയെ പൂക്കൾ പിടിക്കുകയുള്ളൂ. സൂര്യപ്രകാശം അധികം ആയാൽ ഇതിന്‍റെ ഇലകൾക്ക് ഒരു മഞ്ഞ കളർ വരും. അതുകൊണ്ട് ഒരുപാട് സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെക്കരുത്. നമുക്കിതിനെ പ്രൂൺ ചെയ്തു ചട്ടിയിൽ ബോൺസായി ആയിട്ടും നിർത്താം.

പോട്ടിങ് മിക്സ് സാധാരണ ചെടികളെ പോലെ തന്നെയാണ്. ഗാർഡൻ സോയിൽ, ചാണക പൊടി, എല്ലുപൊടി, ചകിരി ചോർ എന്നിവ സമാസമം ഇടാം. നല്ല ഡ്രൈനേജ്​ ഉള്ള ചെട്ടി വേണം ഉപയോഗിക്കാൻ. മൂന്നാലു മാസം കൂടുമ്പോൾ വളങ്ങൾ ഇട്ടു കൊടുക്കണം. വിദേശ രാജ്യങ്ങളിൽ വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്ത്​ പെർഫ്യൂം വ്യവസായത്തിന് ഉപയോഗിക്കുന്നുണ്ട്​. ബാൽക്കണിയിലും ചെടിയെ വളർത്തിയെടുക്കാം.

Tags:    
News Summary - Fragrant Tree Jasmin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.