അബൂദബി: യു.എ.ഇ സെൻട്രൽ ബാങ്കിൽനിന്നാണെന്ന വ്യാജേനയുള്ള ടെലിഫോൺ വിളികൾക്കും പൊലീസാണെന്ന പേരിലുള്ള സന്ദേശത്തിനുമെതിരെ പൊതുജനം ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. സർക്കാർസ്ഥാപനങ്ങളെ അനുകരിച്ചുവരുന്ന എസ്.എം.എസുകളിലെ വെബ്സൈറ്റ് ലിങ്കുകളിൽ പ്രവേശിക്കുന്നതും അപകടം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിൽ ധാരാളം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് പൊലീസിെൻറ മുന്നറിയിപ്പ്. തട്ടിപ്പെന്ന് തോന്നിക്കുന്ന ഫോൺവിളി ലഭിച്ചാൽ ഉടനെ പൊലീസിൽ റിപ്പോർട്ട് ചെയ്യണം.
8002626 എന്ന അമാൻ സുരക്ഷാസേവന നമ്പറിലോ 2828 എന്ന നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യണമെന്നും അബൂദബി പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം തട്ടിപ്പുകൾക്കെതിരെ നടപടി സ്വീകരിക്കാനും സുരക്ഷ വർധിപ്പിക്കാനും സമൂഹത്തെ സംരക്ഷിക്കാനുമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്നതിന് ഉപയോഗിക്കുന്ന പുതിയ രീതികൾക്കെതിരെയും ജാഗ്രതപാലിക്കാനും പൊലീസ് ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കാർഡ് വിവരങ്ങൾ, ഓൺലൈൻ ബാങ്കിങ് പാസ്വേഡുകൾ, എ.ടി.എം പിൻ നമ്പർ, സി.വി.വി നമ്പർ, പാസ്വേഡുകൾ തുടങ്ങിയ രഹസ്യവിവരങ്ങൾ ആരുമായും പങ്കിടരുതെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഇത്തരം വിവരങ്ങൾ ബാങ്ക് ജീവനക്കാരോ സ്ഥാപനങ്ങളോ ഒരിക്കലും ഉപഭോക്താക്കളോട് ആവശ്യപ്പെടില്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.