അൽഐൻ: ലോക സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി ആംബുലെറ്ററി ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ സ്തനാർബുദ പരിശോധനയായ മാമോഗ്രാം പരിശോധന നടത്തി.
ആംബുലെറ്ററി ഹെൽത്ത് കെയറിന്റെ മാമോഗ്രാം പരിശോധനസൗകര്യമുള്ള വാഹനം അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ എത്തിയാണ് സൗജന്യ പരിശോധന നടത്തിയത്. ഒമ്പതു മണിക്കൂറോളം പരിശോധന തുടർന്നു. 40 വയസ്സ് കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്. രോഗം നേരത്തേ കണ്ടെത്തിയാൽ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കാതെ ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കാം. 40 വയസ്സ് കഴിഞ്ഞ, താമസരേഖകളുള്ള സ്ത്രീകളിലാണ് ഈ പരിശോധന സൗജന്യമായി നടത്തിയത്.അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുബാറക് മുസ്തഫ, ജനറൽ സെക്രട്ടറി മണികണ്ഠൻ, വനിത വിങ് സാരഥി റസിയ ഇഫ്തികാർ, ആംബുലെറ്ററി ഹെൽത്ത് കെയറിനെ പ്രതിനിധാനം ചെയ്ത് താഹിറ കല്ലുമുറിക്കൽ എന്നിവർ നേതൃത്വം നൽകി.
പരിശോധന ക്യാമ്പിന് നേതൃത്വം നൽകിയ ആംബുലെറ്ററി ഹെൽത്ത് കെയർ പ്രവർത്തകരെ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രതിനിധികൾ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.