അബൂദബി: എമിറേറ്റിലെ വിവിധ മേഖലകളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് സൗജന്യ ബസ് സൗകര്യം ഉപയോഗപ്പെടുത്താം. ഇതിനായി അബൂദബി ലിങ്ക് ബസ് സേവനം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കും. അബൂദബിയില്‍ എത്തുന്നവര്‍ക്ക് നഗരത്തിലെ വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കാനാണ് ഇത്തരമൊരു സൗജന്യ ബസ് യാത്ര ഒരുക്കിയിരിക്കുന്നത്. അബൂദബിയിലെ ചില പ്രദേശങ്ങളില്‍ മാത്രമേ ഈ സര്‍വീസ് ലഭ്യമാവൂ. ചിലയിടങ്ങളിലേക്ക് പരമാവധി രണ്ട് ദിര്‍ഹമാണ് യാത്രികര്‍ക്ക് അബൂദബി ലിങ്ക് സര്‍വീസില്‍ ടിക്കറ്റിനത്തില്‍ ചെലവ് വരിക. സഅദിയാത്ത് ഐലന്‍ഡ്, യാസ് ഐലന്‍ഡ്, അല്‍ റാഹ, ഷഹാമ, അല്‍ ബാഹിയ എന്നിവിടങ്ങളില്‍ നിന്നാണ് ബസ് സര്‍വീസ് ഉണ്ടാവുക. രാവിലെ ആറു മുതല്‍ രാത്രി 11 വരെ ഈ സേവനം ലഭ്യമാണ്.
ഹിദ്ദ് അല്‍ സഅദിയാത്ത്, സഅദിയാത്ത് ബിച്ച് വില്ലാസ്, സഅദിയാത്ത് ബീച്ച് റെസിഡന്‍സസ്, ജുമൈറ റിസോര്‍ട്ട്-സഅദിയാത്ത് ഐലന്റ്, സഅദിയാത്ത് ബിച്ച് ക്ലബ്ബ്, സഅദിയാത്ത് ബീച്ച് ഗോള്‍ഫ് ക്ലബ്ബ്, സഅദിയാത്ത് ഹോട്ടല്‍ ഏരിയകള്‍, സഅദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്ട്, ലൂവ്റേ അബൂദബി മ്യൂസിയം, മംഷ അല്‍ സഅദിയാത്ത് എന്നിവിടങ്ങളിലേക്കും അബൂദബി ലിങ്കിന്റെ സര്‍വീസുണ്ട്.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും അബൂദബി ലിങ്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആപ് തുറക്കുമ്പോള്‍ വൈഫൈ, അല്ലെങ്കില്‍ ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കേണ്ടതുണ്ട്. ആദ്യമായി തുറക്കുമ്പോള്‍ ലോഗിന്‍ ചെയ്യുന്നതിനായി പേര്, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ വിവരങ്ങള്‍ നല്‍കുകയും പാസ് വേഡ് നിര്‍മിക്കുകയും വേണം. ഇതിനു ശേഷം നെക്സ്റ്റ് എന്ന ബട്ടണില്‍ അമര്‍ത്തിയാല്‍ ആപ്പിന് ഫോണ്‍ ലൊക്കേഷന്‍ അനുമതി നല്‍കണം. ബസ് ബുക്കിങ് ചെയ്യുന്നതിന് ഇത് അനിവാര്യമാണ്.
യാത്ര തുടങ്ങേണ്ടതും അവസാനിക്കുന്നതുമായ സ്ഥലങ്ങള്‍ നല്കിയാല് ആപ്ലിക്കേഷന്‍ നിലവിലുള്ള ബസ് സര്‍വീസുകള്‍ പരിശോധിച്ച് ഇവ കാണിക്കും. ബസ് നമ്പര്‍, ബസ് ഐഡി, ഡ്രൈവറിന്റെ പേര് അടക്കമുള്ളവയാണ് ഈ സമയം കാണിക്കുക. അല്‍ ഷഹാമ മേഖലയിൽ രണ്ട് ദിര്‍ഹമാണ് ടിക്കറ്റ് ചാര്‍ജ്. യാസ് ഐലന്‍ഡിലും സഅദിയാത്ത് ഐലന്‍ഡിലും നിലവില്‍ സര്‍വീസ് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.