ഷാര്‍ജ: എമിറേറ്റിലെ മുതിര്‍ന്ന പൗരന്മാര്ക്ക് ഷാര്‍ജ മുനിസിപ്പാലിറ്റി സൗജന്യ പാര്‍ക്കിങ് സൗകര്യമേർപ്പെടുത്തുന്നു. പ്രായത്തിന് അനുകൂലമായ നഗരം എന്ന ഷാര്‍ജയുടെ വിളംബരത്തെ അരക്കിട്ടുറപ്പിക്കുന്ന ഈ സേവനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സേവനത്തിനായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് അതോറിറ്റിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ www.shjmun.gov.aeല്‍ അപേക്ഷ സമർപ്പിച്ച് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ദുബൈയിലെയും അജ്മാനിലെയും മുതിര്‍ന്ന പൗരന്മാര്ക്ക് ഈ സേവനം ഇതിനകം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.