ദുബൈ: പെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈയിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. മൾട്ടി ലെവൻ പാർക്കിങ് ഏരിയകൾ ഒഴികെയുള്ള മേഖലകളിലാണ് പാർക്കിങ് സൗജന്യം. ഷാർജയിൽ പെരുന്നാളിന്റെ ആദ്യ മൂന്നു ദിവസങ്ങളിലാണ് സൗജന്യ പാർക്കിങ്ങിന് അനുമതി. എന്നാൽ, നീല സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള പാർക്കിങ് മേഖലകളിൽ പണമീടാക്കും.
നിയമ ലംഘകരെ കണ്ടെത്താൻ അവധി ദിനങ്ങളിലും പാർക്കിങ് പരിശോധകരെ നിയമിച്ചിട്ടുണ്ടെന്ന് ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി പറഞ്ഞു.
ദുബൈയിൽ റമദാൻ 29 തിങ്കളാഴ്ച മുതൽ ശവ്വാൽ മൂന്നുവരെയാണ് പാർക്കിങ് സൗജന്യമെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. നിലവിൽ ഞായറാഴ്ച സൗജന്യ പാർക്കിങ് അനുവദിക്കുന്നതിനാൽ നാല് ദിവസം ആനുകൂല്യം ലഭിക്കും. പെരുന്നാൾ ദിനത്തിലെ ഗതാഗത സമയക്രമവും ആർ.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്.
മെട്രോ സമയക്രമം
റെഡ്, ഗ്രീൻ ലൈൻ ഏപ്രിൽ ആറ് ശനിയാഴ്ച പുലർച്ച അഞ്ചു മുതൽ പിറ്റേന്ന് പുലർച്ച ഒരു മണിവരെ സർവിസ് നടത്തും.
ഞായർ രാവിലെ എട്ടു മുതൽ പിറ്റേന്ന് പുലർച്ച ഒരു മണിവരെ
തിങ്കൾ മുതൽ ശനി വരെ രാവിലെ അഞ്ചു മുതൽ പിറ്റേന്ന് ഒരു മണിവരെ
ഞായറാഴ്ച രാവിലെ എട്ടുമുതൽ രാത്രി 12 വരെ
ട്രാം സമയക്രമം
തിങ്കൾ മുതൽ ശനി വരെ രാവിലെ ആറ് മുതൽ പിറ്റേന്ന് പുലർച്ച ഒരുമണിവരെ.
ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ പിറ്റേന്ന് പുലർച്ച ഒരു മണിവരെ
റമദാൻ 29 മുതൽ ശവ്വാൽ മൂന്നു വരെ ദുബൈയിൽ മുഴുവൻ വാഹന സർവിസ് സെന്ററുകൾക്കും അവധിയായിരിക്കും. 29നും ശവ്വാൽ മൂന്നിനും മാത്രമായിരിക്കും വാഹന പരിശോധന കേന്ദ്രങ്ങൾ പ്രവർത്തിക്കുക.
എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും അവധിയാണ്. ഉമ്മുൽ റമൂൽ, ദേര, ബർഷ, അൽ കിഫാഫ്, ആർ.ടി.എ ആസ്ഥാനം എന്നിവിടങ്ങളിലെ കിയോസ്ക്, സ്മാർട്ട് കസ്റ്റമർ സെന്ററുകൾ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.