ദുബൈ: പുതുവത്സര അവധിദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ദുബൈയിൽ സൗജന്യ പാർക്കിങ്. റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചകളിൽ സൗജന്യ പാർക്കിങ് നിലവിലുള്ളതിനാൽ തുടർച്ചയായി രണ്ടു ദിവസം ദുബൈയിലെ താമസക്കാർക്ക് സൗജന്യം ആസ്വദിക്കാനാവും. മൾട്ടിലെവൽ പാർക്കിങ്ങുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യം ലഭിക്കുക.
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി മൂന്നു ദിവസം തുടർച്ചയായി ഇത്തവണ പുതുവത്സര ദിനാഘോഷത്തിന് ലഭിക്കും. സ്വകാര്യ, പൊതു മേഖലകളിലെ ജീവനക്കാർക്ക് നേരത്തേതന്നെ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ജനുവരി ഒന്നിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആർ.ടി.എയുടെ ടെക്നിക്കൽ ടെസ്റ്റിങ്, കസ്റ്റമർ സർവിസ് കേന്ദ്രങ്ങൾ എന്നിവയും അടഞ്ഞുകിടക്കും. ദുബൈ മെട്രോ ഞായറാഴ്ച രാവിലെ എട്ടു മുതൽ തിങ്കളാഴ്ച രാത്രി 11.59 വരെ തുടർച്ചയായി സർവിസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ദുബൈ ട്രാം ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ ജനുവരി രണ്ട് പുലർച്ച ഒരു മണി വരെയും സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.