നബിദിനം പ്രമാണിച്ച് ഇന്ന് സൗജന്യ പാർക്കിങ്​

ദുബൈ: നബിദിനം പ്രമാണിച്ച് വ്യാഴാഴ്ച ദുബൈയിലെ പൊതു പാർക്കിങ്​ കേന്ദ്രങ്ങളിൽ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാം. എന്നാൽ, കെട്ടിടങ്ങളിലെ പാർക്കിങ്ങുകളിൽ ഇൗ സൗകര്യം ലഭ്യമല്ല. നേരത്തേ അബൂദബി, ഷാർജ എമിറേറ്റുകളിലും പാർക്കിങ്​ സൗജന്യമാക്കിയുള്ള അറിയിപ്പ് പുറത്തിറക്കിയിരുന്നു. ദുബൈയിൽ പാർക്കിങ്​ സൗജന്യവും പൊതുഗതാഗത സംവിധാനങ്ങളുടെ സേവന സമയക്രമവും റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തിറക്കി.

ദുബൈ മെട്രോ റെഡ് ലൈനിൽ വ്യാഴാഴ്ച പുലർച്ച അഞ്ചുമുതൽ രാത്രി ഒരുമണി വരെയും ഗ്രീൻ ലൈനിൽ പുലർച്ച 5.30 മുതൽ രാത്രി ഒരുമണി വരെയും സർവിസ് നടത്തും. ദുബൈ ട്രാം രാവിലെ ആറുമുതൽ രാത്രി ഒരുമണി വരെയായിരിക്കും സർവിസ്. ബസ് സർവിസുകളും അധികസമയം സേവനനിരതമായിരിക്കും. എന്നാൽ, സർവിസ് സെൻററുകൾ പ്രവർത്തിക്കില്ലെന്നും ആർ.ടി.എ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.