അബൂദബി: ഹിജ്റ പുതുവര്‍ഷം പൊതു അവധിയുടെ ഭാഗമായി വെള്ളിയാഴ്ച പാര്‍ക്കിങ് ഫീസും ടോള്‍ ചാര്‍ജും ഈടാക്കുകയില്ലെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിങ്. ഈ കാലയളവില്‍ ട്രക്ക് പാര്‍ക്കിങ്ങും ഫ്രീയാണ്. ട്രക്കുകള്‍ നിദിഷ്ട പാര്‍ക്കിങ് ഏരിയയില്‍ മാത്രമേ നിര്‍ത്തിയിടാന്‍ പാടുള്ളൂ.
രാത്രി ഒമ്പതുമുതല്‍ രാവിലെ എട്ടുവരെ റെസിഡന്‍ഷ്യല്‍ പാര്‍ക്കിങ് ഏരിയകളില്‍ പാര്‍ക്കിങ് പാടില്ല. ദര്‍ബ് ടോള്‍ ഗേറ്റും സൗജന്യമായിരിക്കും. ബസ് സര്‍വിസുകള്‍ പതിവുപോലെ ഉണ്ടാവും. കസ്റ്റമേഴ്സ് ഹാപ്പിനസ് സെന്ററുകള്‍ പ്രവര്‍ത്തിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. പുതുവത്സര അവധിയോടനുബന്ധിച്ച് ദുബൈയിലും വെള്ളിയാഴ്ച പാർക്കിങ് ഫീസ് സൗജന്യമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.