അബൂദബി: പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാൻ സാഹചര്യം ഒരുങ്ങുന്നവർക്ക് നോർക്ക റൂട്ട്സ് വഴി സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബൂദബി കെ.എം.സി.സി ആവശ്യപ്പെട്ടു. എക്സിറ്റ് പാസ് ലഭിച്ച് 14 ദിവസത്തിനകം രാജ്യം വിടണം.
എന്നാൽ, ഇതിനുള്ളിൽ ഉയർന്ന നിരക്കിൽ സ്വന്തമായി വിമാന ടിക്കറ്റെടുത്ത് നാട്ടിൽ പോകുക എന്നത് പലർക്കും സാധിക്കില്ല. നാളിതുവരെ പല സംഘടനകളും ഉദാരമതികളായ സാമൂഹിക പ്രവർത്തകരുമാണ് പലപ്പോഴും ഇവർക്കുള്ള നിയമസഹായവും അതോടൊപ്പം താമസവും ഭക്ഷണവുമടക്കം നൽകിപ്പോരുന്നത്. ഇങ്ങനെയുള്ളവർക്ക് ഇനിയൊരു വിമാന ടിക്കറ്റ് കൂടി എടുത്ത് നാടണയുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കൂടാതെ സാമ്പത്തിക കേസുകളിലും മറ്റും പെട്ടിട്ടുള്ളവർക്കും അത്തരം കേസുകൾ തീർപ്പാക്കിയാൽ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഈ അവസരത്തിൽ പ്രവാസി ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഉണർന്നു പ്രവർത്തിക്കണമെന്നും പ്രവാസികൾക്കുവേണ്ട നിയമസഹായവും അതോടൊപ്പം സൗജന്യ മടക്ക ടിക്കറ്റും ലഭ്യമാക്കണമെന്നും അബൂദബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി യൂസഫ് സി.എച്ച് , ട്രഷറർ പി.കെ അഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.