Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗ​ജ​ന്യ ടി​ക്ക​റ്റ്...

സൗ​ജ​ന്യ ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്ക​ണം -കെ.​എം.​സി.​സി

text_fields
bookmark_border
സൗ​ജ​ന്യ ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്ക​ണം -കെ.​എം.​സി.​സി
cancel
camera_alt

(2018 ലെ ഫയൽ ചിത്രം)

അ​ബൂ​ദ​ബി: പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ സാ​ഹ​ച​ര്യം ഒ​രു​ങ്ങു​ന്ന​വ​ർ​ക്ക് നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി സൗ​ജ​ന്യ വി​മാ​ന ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി കെ.​എം.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു. എ​ക്സി​റ്റ് പാ​സ് ല​ഭി​ച്ച് 14 ദി​വ​സ​ത്തി​ന​കം രാ​ജ്യം വി​ട​ണം.

എ​ന്നാ​ൽ, ഇ​തി​നു​ള്ളി​ൽ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ സ്വ​ന്ത​മാ​യി വി​മാ​ന ടി​ക്ക​റ്റെ​ടു​ത്ത്​ നാ​ട്ടി​ൽ പോ​കു​ക എ​ന്ന​ത് പ​ല​ർ​ക്കും സാ​ധി​ക്കി​ല്ല. നാ​ളി​തു​വ​രെ പ​ല സം​ഘ​ട​ന​ക​ളും ഉ​ദാ​ര​മ​തി​ക​ളാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പ​ല​പ്പോ​ഴും ഇ​വ​ർ​ക്കു​ള്ള നി​യ​മ​സ​ഹാ​യ​വും അ​തോ​ടൊ​പ്പം താ​മ​സ​വും ഭ​ക്ഷ​ണ​വു​മ​ട​ക്കം ന​ൽ​കി​പ്പോ​രു​ന്ന​ത്. ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക്​ ഇ​നി​യൊ​രു വി​മാ​ന ടി​ക്ക​റ്റ് കൂ​ടി എ​ടു​ത്ത് നാ​ട​ണ​യു​ക എ​ന്ന​ത് വ​ള​രെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ കാ​ര്യ​മാ​ണ്. കൂ​ടാ​തെ സാ​മ്പ​ത്തി​ക കേ​സു​ക​ളി​ലും മ​റ്റും പെ​ട്ടി​ട്ടു​ള്ള​വ​ർ​ക്കും അ​ത്ത​രം കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി​യാ​ൽ മാ​ത്ര​മേ പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഈ ​അ​വ​സ​ര​ത്തി​ൽ പ്ര​വാ​സി ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക റൂ​ട്ട്സ് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ട നി​യ​മ​സ​ഹാ​യ​വും അ​തോ​ടൊ​പ്പം സൗ​ജ​ന്യ മ​ട​ക്ക ടി​ക്ക​റ്റും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ബൂ​ദ​ബി കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഷു​ക്കൂ​ർ അ​ലി ക​ല്ലു​ങ്ങ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സ​ഫ് സി.​എ​ച്ച് , ട്ര​ഷ​റ​ർ പി.​കെ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free TicketsPublic AmnestyU. A. E News
News Summary - Free tickets should be made available
Next Story