എജുകഫേയിലെ സ്മാർട്ട് ട്രാവൽസിന്റെ പവലിയൻ സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത് ആകർഷക സമ്മാനങ്ങൾ. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ വിസ നൽകുന്നതിനൊപ്പം ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
പത്തു പേർക്കാണ് ഒരു മാസത്തെ സൗജന്യ വിസ നൽകുന്നത്. വിസ ആവശ്യമില്ലാത്തവരാണെങ്കിൽ അവരുടെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ പേരിൽ വിസ നൽകും. പവലിയൻ സന്ദർശിക്കുന്ന ആർക്കും ഈ ഭാഗ്യശാലിയാകാം.
ഫാമിലി വിസ, മൂന്ന് മാസം വിസ, ഒരു മാസം വിസ, കുട്ടികളുടെ വിസ എന്നിവയെല്ലാം കുറഞ്ഞ നിരക്കിൽ പവലിയനിൽ ലഭിക്കും. എജുകഫേ സന്ദർശകർക്ക് മാത്രമുള്ള ഓഫറാണ് സ്മാർട്ട് ട്രാവൽസ് പ്രഖ്യാപിച്ചത്. വിസ എടുത്തവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കും സൗജന്യ വിസ നൽകും. വൈകീട്ട് എജുകഫേ പവലിയനിൽ തന്നെ നറുക്കെടുപ്പ് നടക്കും. ഇതിലെ ഭാഗ്യശാലിക്ക് വിസയുടെ പണം തിരികെ നൽകും.
മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസ ലോകത്തിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി 'ഗൾഫ് മാധ്യമം'സംഘടിപ്പിക്കുന്ന എജുകഫേയിൽ അവർക്കൊപ്പം ചേർന്നു നിൽക്കാനാണ് ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചതെന്ന് സ്മാർട്ട് ട്രാവൽസ് എം.ഡി അഫി അഹ്മദ് പറഞ്ഞു. വിദ്യാഭ്യാസ മേഖലക്ക് പുത്തനുണർവ് അനിവാര്യമാണ്. ഇതിലേക്ക് നയിക്കുന്നതായിരിക്കും എജുകഫേയെന്നും അഫി അഹ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.