ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മ ുഹമ്മദ് ആല് ഖാസിമിയുടെ പുസ്തകങ്ങളായ ബേബി ഫാത്തിമ, രാജാവിെൻറ മക്കള്‍ എന്നിവയുട െ ഫ്രഞ്ച് പതിപ്പുകള്‍ പുറത്തിറങ്ങി. പാരിസിലെ പ്രശസ്ത മ്യൂസിയമായ മുസി ഡി ഓര്‍സെയില്‍ നടന്ന സാംസ്കാരിക ചടങ്ങിലായിരുന്നു പുസ്തകങ്ങള്‍ പുറത്തിറക്കിയത്.
സംസ്കാരങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഫ്രാന്‍സ് വലിയ പങ്ക് വഹിച്ചു. ഫ്രഞ്ച് സംസ്കാരത്തിെൻറ വിദ്യാര്‍ഥിയാണ് താനെന്നും സാംസ്കാരിക അനുഭവങ്ങള്‍ കൈമാറുന്നതില്‍ ഫ്രാന്‍സ്, യു.എ.ഇ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിച്ചതായും ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. സാംസ്കാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ കലകള്‍ക്ക് വലി പങ്കുണ്ട്. ഫ്രാന്‍സിലെ മിക്ക മ്യൂസിയങ്ങളിലും ചരിത്ര പുസ്തകങ്ങളും ശില്പങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസ് കാലഘട്ടത്തിലെയും അതിനുശേഷം വന്ന ബ്രീട്ടിഷ് കോളനിവത്കരണ കാലത്തെ ഹോര്‍മൂസ് രാജവംശത്തിന്‍െറ കഥയാണ് ബേബി ഫാത്തിമ പറയുന്നത്.
ഷാര്‍ജയിലെ പുരാതന നഗരമായ മലീഹയുടെ ചരിത്രം ഗ്രീക്ക് പുരാണങ്ങളില്‍ 'മലോഖ' എന്ന പേരില്‍ പരമാര്ശിക്കുന്നുണ്ടെന്ന് ശൈഖ് സുല്‍ത്താന്‍ ചൂണ്ടികാട്ടി. ശൈഖ് സുല്‍ത്താെൻറ രണ്ട് പുസ്തകങ്ങളും ആ കാലഘട്ടങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുന്നവയാണെന്നും ആധുനിക കാലത്തും അതിനേറെ പ്രാധാന്യമുണ്ടെന്നും മുന്‍ ഫ്രഞ്ച് സാംസ്കാരിക മന്ത്രി ഡോ. രീനൂദ് ഡൊണഡേയു ഡി വബ്രസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.