അബൂദബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ ഫോണിൽ വിളിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ സുദൃഢമാക്കുന്നതുസംബന്ധിച്ചായിരുന്നു ചർച്ച നടത്തിയത്.
സാമ്പത്തികം, വ്യാപാരം, സംയുക്ത നിക്ഷേപ സഹകരണം എന്നിവ മെച്ചപ്പെടുത്താനുള്ള വഴികളും രാഷ്ട്രനേതാക്കൾ ചർച്ച ചെയ്തു. അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ ഉൾപ്പെടെ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളിലെ അഭിപ്രായങ്ങളും ഇരുവരും പങ്കുവെച്ചു. കോവിഡ് ഉയർത്തുന്ന വെല്ലുവിളി സംബന്ധിച്ചും ആഗോളതലത്തിൽ കോവിഡ് ഉണ്ടാക്കിയ മാറ്റങ്ങളും അതു കൈകാര്യം ചെയ്യാനെടുത്ത നടപടികളും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.