റാസൽഖൈമ: റാസൽഖൈമ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച എ.ബി.സി കാർഗോ കപ്പ് സീസൺ 4ൽ ഫ്രണ്ട്ഷിപ് എഫ്.സി റാസൽഖൈമ ജേതാക്കൾ ആയി.
ഫൈനലിൽ ഗൾഫ് ഹൈപ്പർ മാർക്കറ്റ് റാസൽഖൈമയെയാണ് ഇവർ തോൽപിച്ചത്. മൂന്നാം സ്ഥാനം ഡയമണ്ട് എഫ്.സി റാക് കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫായിസിനെയും മികച്ച ഡിഫൻഡറായി ജുനൈദിനെയും മികച്ച ഗോൾ കീപ്പറായി ഷാനേയും തിരഞ്ഞെടുത്തു.
ജേതാക്കൾക്കുള്ള ട്രോഫി എ.ബി.സി കാർഗോ ബ്രാഞ്ച് മാനേജർ ഷഫീക് കൈമാറി. എ.ബി.സി കാർഗോ പ്രതിനിധികളായ വിപിൻ, മുസ്തഫ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കെ.എം.സി.സി നേതാക്കളായ റസാഖ് ചെനക്കൽ, അക്ബർ രാമപുരം, അയ്യൂബ് കോയക്കാൻ, നാസർ എ പൊന്മുണ്ടം, അസീസ് കൂടല്ലൂർ, മൂസ കുനിയിൽ, വെട്ടം അബ്ദുൽ കരീം, അസൈനാർ കോഴിച്ചെന, സിദ്ദീഖ് തലക്കടത്തൂർ, സൗദ അയ്യൂബ്, നസീമ കുഞ്ഞിമുഹമ്മദ്, ആർ.എഫ്.എ ജനറൽ സെക്രട്ടറി മുനീർ കാക്കടൻ, ജാഫർ മണ്ണിങ്ങൽ, നിസാർ ചിറവല്ലൂർ, മുസ്തഫ, ഷിഹാബ് പി.ടി, അസ്ലം അന്നര, സലാം വെട്ടിച്ചിറ, നാസർ മൂർക്കനാട്, ഷാഫി വാളക്കുളം, ഹനീഫ കോക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.