ഷാർജ: 10 ദിർഹമിന്റെ ടിക്കറ്റെടുത്താൽ കൈനിറയെ സമ്മാനവുമായി മടങ്ങാം. ചിലപ്പോൾ കാംറിയുടെ ബ്രാൻഡ് ന്യൂ കാറിലായിരിക്കും നിങ്ങളുടെ മടക്കം. ‘ഗൾഫ് മാധ്യമം’ കമോൺ കേരളയിൽ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പെരുമഴയാണ്. ടിക്കറ്റെടുക്കുന്നത് മുതൽ മേളനഗരി വിടുന്നത് വരെ ഓരോ നിമിഷവും സമ്മാനങ്ങളിലേക്കുള്ള യാത്രയായിരിക്കും. മേയ് 19, 20, 21 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിലെത്തുന്നവർക്ക് കാഴ്ചവിരുന്നിനൊപ്പം സമ്മാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മേളനഗരിയിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ പവലിയൻ സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത് പുതുപുത്തൻ കാറാണ്. ഹൈലൈറ്റ് പവലിയനിലെ റാഫിൾ കൂപ്പൺ പൂരിപ്പിച്ച് നൽകുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നയാൾക്കാണ് കാർ നൽകുന്നത്. മേളയുടെ അവസാന ദിനമായ മേയ് 21ന് രാത്രി നടക്കുന്ന നറുക്കെടുപ്പിലായിരിക്കും ഭാഗ്യശാലിയെ കണ്ടെത്തുക.
‘ഗൾഫ് മാധ്യമം’ പവലിയൻ സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത് സൈക്കിളുകളും വിനോദസഞ്ചാര പാക്കേജുകളുമാണ്. ‘ഗൾഫ് മാധ്യമം’ വരിക്കാരനാകുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്ക് മൂന്ന് ദിവസവും ലണ്ടൻ ബൈക്സിന്റെ സൈക്കിൾ സമ്മാനമായി നൽകും. ഇതിന് പുറമെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താമസിക്കാനുള്ള പാക്കേജുകളുമുണ്ടാകും. അവധിക്കാലത്ത് നാട്ടിലേക്ക് കുടുംബവുമായി മടങ്ങുന്നവർക്ക് നാട്ടുപച്ചയിൽ അലിഞ്ഞുചേരാനുള്ള അവസരമായിരിക്കും ഇതുവഴി ലഭിക്കുക.
‘കമോൺ കേരള’ ടിക്കറ്റെടുക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്ക് 1000 ദിർഹമിന്റെ വിമാന ടിക്കറ്റ് വൗച്ചർ, ഗൾഫ് മാധ്യമം പത്രത്തിന്റെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ എന്നിവയാണ് സമ്മാനം. ഷോപ്പുകളിൽ നിന്നോ ഓൺലൈൻ വഴിയോ കമോൺ കേരള ടിക്കറ്റെടുക്കുന്നവർക്കാണ് സമ്മാനം. ടിക്കറ്റെടുത്ത ശേഷം https://docs.google.com/forms/d/e/1FAIpQLSfHwtQXp43ziPlgps30IAuYwOTfQjeYe0K9L97rJq6bv6Lgqg/alreadyresponded?vc=0&c=0&w=1&flr=0 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.
രണ്ട് ദിവസം കൂടുമ്പോൾ നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കും. വിവിധ സ്റ്റാളുകൾ സന്ദർശിക്കുന്നവർക്കും സമ്മാനങ്ങളുണ്ട്. കല്ലുവും മാത്തുവും അവതരിപ്പിക്കുന്ന രസകരമായ ‘മച്ചാൻസ് ഇൻ ഷാർജ’ പരിപാടിയിൽ സമ്മാനങ്ങളുടെ ഒഴുക്കായിരിക്കും.
രാജ് കലേഷും മാത്തുക്കുട്ടിയും നൽകുന്ന രസകരമായ ടാസ്കുകളിൽ വിജയിക്കുന്നവർക്കായിരിക്കും സമ്മാനം. കുട്ടികളും കുടുംബങ്ങളും ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന പരിപാടിയായിരിക്കും ഇത്.
ഇതിന് പുറമെ, കമോൺ കേരളയുടെ ഭാഗമായി നടത്തുന്ന ലിറ്റിൽ ആർട്ടിസ്റ്റ് ചിത്രരചന മത്സരം, പാട്ടുകാർക്കായി സിങ് എൻ വിൻ, പാചക വിദഗ്ധർക്കായി ഡസർട്ട് മാസ്റ്റർ തുടങ്ങിയവയെല്ലാം സമ്മാനങ്ങളിലേക്ക് വഴിതുറക്കുന്നവയാണ്. ടിക്കറ്റുകൾ ഇന്ന് തന്നെ ഉറപ്പാക്കാൻ https://bit.ly/COKTICKETS വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.