ഇന്ധന വില: ഉബറും നിരക്ക്​ വർധിപ്പിക്കുന്നു

ദു​ബൈ: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യെ തു​ട​ർ​ന്ന്​ ടാ​ക്സി സേ​വ​ന ദാ​താ​ക്ക​ളാ​യ ഉ​ബ​റും നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഷാ​ർ​ജ ടാ​ക്സി​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ ഉ​ബ​റി​ന്‍റെ തീ​രു​മാ​നം. ചി​ല ട്രി​പ്പു​ക​ൾ​ക്ക്​ 11 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ അ​യ​ച്ച ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യു​ടെ ഭാ​രം ഡ്രൈ​വ​ർ​മാ​രെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​തി​രി​ക്കാ​നാ​ണ്​ നി​ര​ക്ക്​ വ​ർ​ധ​ന​യെ​ന്നും അ​വ​ർ പ​റ​യു​ന്നു.

ഇ​ന്ധ​ന വി​ല​ക്ക​നു​സ​രി​ച്ച്​ ടാ​ക്സി നി​ര​ക്ക്​ കൂ​ടു​ക​യും കു​റ​യു​ക​യും ചെ​യ്യു​ന്ന സം​വി​ധാ​നം ഷാ​ർ​ജ ടാ​ക്സി ന​ട​പ്പാ​ക്കി​യി​രു​ന്നു. ഷാ​ർ​ജ​യി​ലെ ടാ​ക്സി നി​ര​ക്ക്​ ഓ​രോ മാ​സ​വും മാ​റി​ക്കൊ​ണ്ടി​രി​ക്കും. ഇ​ന്ധ​ന​വി​ല കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച്​ ടാ​ക്സി​നി​ര​ക്ക്​ വ​ർ​ധി​ക്കു​ക​യും കു​റ​ഞ്ഞാ​ൽ നി​ര​ക്ക്​ കു​റ​യു​ക​യും ചെ​യ്യും. ഷാ​ർ​ജ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​ല​വി​ൽ 10 ദി​ർ​ഹ​മാ​ണ്​ മി​നി​മം നി​ര​ക്ക്. ക​ഴി​ഞ്ഞ കു​റ​ച്ച്​ മാ​സ​ങ്ങ​ളി​ലാ​യി ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​ന്ന​ത് പ​തി​വാ​ണ്​ യു.​എ.​ഇ​യി​ൽ.

ഇ​നി​യും നി​ര​ക്ക്​ വ​ർ​ധി​ച്ചാ​ൽ അ​ത്​ പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രെ നേ​രി​ട്ട്​ ബാ​ധി​ക്കും. 2022 ജ​നു​വ​രി മു​ത​ൽ യു.​എ.​ഇ​യി​ൽ പെ​ട്രോ​ൾ വി​ല 56 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ർ​ന്നി​രു​ന്നു. റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​മാ​ണ്​ പ്ര​ധാ​ന കാ​ര​ണം.

വീ​ണ്ടും ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചു

ദു​ബൈ: രാ​ജ്യ​ത്ത്​ വീ​ണ്ടും ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്​ ഈ ​മാ​സം ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത്. 4.15 ദി​ർ​ഹ​മാ​യി​രു​ന്ന സൂ​പ്പ​ർ പെ​ട്രോ​ളി​ന്​ 4.63 ദി​ർ​ഹ​മാ​യി വ​ർ​ധി​ച്ചു. 11.5 ശ​ത​മാ​നം വ​ർ​ധ​ന. സ്​​പെ​ഷ​ലി​ന്​ 4.03 ദി​ർ​ഹ​മി​ൽ​നി​ന്ന്​ 4.52 ദി​ർ​ഹ​മാ​യി (12.1 ശ​ത​മാ​നം വ​ർ​ധ​ന). ഡീ​സ​ൽ​വി​ല 14.9 ശ​ത​മാ​ന​മാ​ണ്​ കൂ​ടി​യ​ത്. 4.14 ദി​ർ​ഹ​മി​ൽ നി​ന്ന്​ 4.76 ദി​ർ​ഹ​മാ​യി ഉ​യ​ർ​ന്നു. ഇ-​പ്ല​സി​ന് 3.96 ദി​ർ​ഹ​മി​ൽ നി​ന്ന്​​ 4.44 ദി​ർ​ഹ​മാ​യി. ഈ ​വ​ർ​ഷം 50 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ്​ ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ച​ത്. 

Tags:    
News Summary - Fuel price: Uber also hikes fares

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.