അജ്മാന്: ഇന്ധന വില വർധിച്ചതോടെ ടാക്സി നിരക്കുകൾ ഉയർന്നതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഈ മാസം കിലോമീറ്ററിന് 1.83 ദിർഹം ഈടാക്കുമെന്ന് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം ഒരു കിലോമീറ്ററിന് 1.78 ദിർഹം ആയിരുന്നു. നിലവിലെ നിരക്കില്‍ നിന്നും അഞ്ച് ഫിൽസാണ് കൂടിയത്. യു.എ.ഇയിൽ ഈ മാസം ഇന്ധനവില ലിറ്ററിന് 27 ഫിൽസ് വരെ വർധിച്ചിരുന്നു.
സൂപ്പർ 98 വില ലിറ്ററിന് 27 ഫില്‍സ് വർധിച്ച് 3.05 ദിർഹമായി; സ്പെഷൽ 95 പെട്രോൾ 26 ഫില്‍സ് വർധിച്ച് 2.93 ദിർഹമായി; ഇ പ്ലസിന്റെ വില 27 ദിർഹം വർധിച്ച് 2.86 ദിർഹമായി. 2015 ആഗസ്റ്റിൽ വിലനിയന്ത്രണം നീക്കുന്നതായി യു.എ.ഇ പ്രഖ്യാപിച്ചതുമുതൽ ഇന്ധനവില കമ്മിറ്റി എല്ലാ മാസാവസാനവും പ്രാദേശിക റീട്ടെയിൽ ഇന്ധന നിരക്കുകൾ പരിഷ്കരിക്കുകയാണ്. ആഗോള വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രാദേശിക ഇന്ധന വില വളരെ കുറവാണ്. ഇന്ധനവില കുറഞ്ഞപ്പോള്‍ ടാക്സി നിരക്കുകളിലും ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി കുറവ് വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.