ഫു​ജൈ​റ അ​റേ​ബ്യ​ന്‍ കു​തി​ര​സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ന് 15ന് ​തു​ട​ക്കം

ഫു​ജൈ​റ: ഏ​ഴാ​മ​ത് അ​റേ​ബ്യ​ന്‍ കു​തി​ര​സൗ​ന്ദ​ര്യ മ​ത്സ​രം ഫു​ജൈ​റ ഫോ​ര്‍ട്ടി​ൽ അ​ര​ങ്ങേ​റും. ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്‌ മു​ഹ​മ്മ​ദ്‌ ബി​ന്‍ ഹ​മ​ദ് അ​ല്‍ശ​ര്‍ഖി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ര്‍ 15 മു​ത​ല്‍ 17 വ​രെ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക. കു​തി​ര​ക​ളു​ടെ ശ​രീ​ര​ഘ​ട​ന, ശ​ക്തി, ന​ട​ത്ത​ത്തി​ലെ​യും ഓ​ട്ട​ത്തി​ലെ​യും സൗ​ന്ദ​ര്യം എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ള്‍ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. പെ​ണ്‍കു​തി​ര​ക​ള്‍ക്കും ആ​ണ്‍കു​തി​ര​ക​ള്‍ക്കും കു​ട്ടി​ക്കു​തി​ര​ക​ള്‍ക്കും വെ​വ്വേ​റെ​യാ​ണ് മ​ത്സ​രം.

ദി​വ​സ​വും ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ നീ​ളു​ന്ന മ​ത്സ​ര​ത്തി​ല്‍ യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നാ​യി 250ല​ധി​കം കു​തി​ര​ക​ള്‍ മാ​റ്റു​ര​ക്കു​മെ​ന്ന് ബ്യൂ​ട്ടി ചാ​മ്പ്യ​ൻ​ഷി​പ് മാ​നേ​ജ​ര്‍ അ​ലി മു​സ​ബ​ഹ് അ​ല്‍ ക​ഹ്ബി പ​റ​ഞ്ഞു. വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് മ​ത്സ​രം കാ​ണാ​ന്‍ ഇ​വി​ടെ എ​ത്താ​റു​ള്ള​ത്. പ്ര​ദ​ര്‍ശ​ന​മ​ത്സ​രം കാ​ണാ​ന്‍ എ​ത്തു​ന്ന കാ​ണി​ക​ള്‍ക്ക് റാ​ഫി​ള്‍ കൂ​പ്പ​ണു​ക​ളി​ലൂ​ടെ കാ​ഷ് പ്രൈ​സു​ക​ളും മ​റ്റു നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Fujairah Arabian horse beauty Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.