ഫുജൈറ: തഅലിമുൽ ഖുർആൻ ഹയർ സെക്കൻഡറി മർകസുൽ മുഹമ്മദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇസ്ലാമിക കലാമേളയായ എൻകോമിയം 2K24ന് സമാപനം. മിനിസ്ട്രി ഓഫ് കൾചർ യൂത്ത് ഓഡിറ്റോറിയത്തിൽ നടന്ന കലാമേളയിൽ 50 ഇനങ്ങളിലായി 300ഓളം മദ്റസ വിദ്യാർഥികൾ മാറ്റുരച്ചു.
എം ട്രാക് എന്ന പേരിൽ സ്പോർട്സ് മത്സരവും മേളയുടെ ഭാഗമായി നടന്നു. വനിത വിഭാഗത്തിൽ ബുഖാറ ഓവറോൾ ചാമ്പ്യനായപ്പോൾ ഖുർത്ത്വുബ രണ്ടാമതെത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഖുർത്ത്വുബ ഓവറോൾ ചാമ്പ്യൻ ട്രോഫിയും ബുഖാറ റണ്ണേഴ്സ് ട്രോഫിയും നേടി.
പ്രഡിഡന്റ് മുസ്തഫ താണിക്കലിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം മുൻ ഫെഡറൽ മന്ത്രി ഡോ. മുഹമ്മദ് സഈദ് അലി ഖൽഫാൻ അൽ കിന്ദി ഉദ്ഘാടനം ചെയ്തു. വനിത വിഭാഗത്തിലെ ഓവറോൾ ചാമ്പ്യന്മാർക്ക് മുഹമ്മദ് കുട്ടി നെച്ചിയിലും റണ്ണേഴ്സിന് മുസ്തഫ താണിക്കലും ട്രോഫികൾ നൽകി.
ആൺകുട്ടികളിലെ ഓവറോൾ ട്രോഫി ഷരീഫ് ഹുദവിയും റണ്ണേഴ്സ് ട്രോഫി ഷാക്കിർ ഹുദവി, അബ്ദുസ്സലാം ദാരിമി എന്നിവരും സമ്മാനിച്ചു. മുഹമ്മദ് അജീംഷാൻ, മുഹമ്മദ് ഹംദാൻ, ഷാൻ മുഹമ്മദ്, ആയിശത്ത് സഫ, ഫാത്തിമ അഫീഫ, റിസ ഫാത്തിമ എന്നിവർ കലാപ്രതിഭകളായി. കമ്മിറ്റി സെക്രട്ടറി ശരീഫ് ഹുദവി സ്വാഗതവും ട്രഷറർ മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.