ഫുജൈറ: തുര്‍ക്കി സിറിയ ഭൂചലനത്തില്‍ സർവതും നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി ഫുജൈറ കെ.എം.സി.സി അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും അയച്ചു. ദിവസങ്ങൾക്കുള്ളിൽ ഒരു കണ്ടെയ്നർ നിറയെ വസ്തുക്കളാണ് ശേഖരിക്കുകയും റെഡ്ക്രസന്റ് മുഖേന ദുരിതബാധിതര്‍ക്ക് അയക്കുകയും ചെയ്തത്.
യു.എ.ഇ കെ.എം.സി.സി ദേശീയ പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ റെഡ്ക്രസന്റ് മേധാവി അബ്ദുല്ല ദൻഹാനിക്ക് കെ.എം.സി.സി ശേഖരിച്ച വസ്തുക്കൾ കൈമാറി. കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും കുറഞ്ഞ സമയംകൊണ്ട് വലിയ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ച കെ.എം.സി.സിക്ക് അഭിവാദ്യമർപ്പിക്കുന്നുവെന്നും അബ്ദുല്ല ദൻഹാനി പറഞ്ഞു. മൂന്നു ദിവസത്തെ പ്രവര്‍ത്തനം കൊണ്ടുമാത്രം ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കള്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നത് കെ.എം.സി.സി പ്രവര്‍ത്തകരുടെ കഠിനപ്രയത്നവും പ്രവര്‍ത്തന ശൃംഖലയുടെ മികവുമാണെന്ന് കെ.എം.സി.സി ദേശീയ പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ അഭിപ്രായപ്പെട്ടു. ശേഖരിച്ച മുഴുവന്‍ വസ്തുക്കളും പുതിയവയായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങള്‍, കമ്പിളിപ്പുതപ്പുകള്‍, കേടാവാത്ത ഭക്ഷ്യവസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട അവശ്യവസ്തുക്കള്‍ തുടങ്ങി മുഴുവന്‍ വസ്തുക്കളും കെ.എം.സി.സി കൈമാറിയ പെട്ടികളിലുണ്ട്. റെഡ്ക്രസന്റ് ജീവനക്കാര്‍, ഫുജൈറ കെ.എം.സി.സി സംസ്ഥാന, ജില്ല കെ.എം.സി.സി നേതാക്കൾ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.