ഫുജൈറ: യു.എ.ഇ അമ്പത്തിമൂന്ന് വർഷത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഒരു രാഷ്ട്രത്തിന്റെ മാത്രം വളർച്ചയുടെ ഭാഗമല്ലെന്നും മറിച്ച്, ആ രാഷ്ട്രം ലോകത്തിലെ ഇരുനൂറോളം രാഷ്ട്രങ്ങളിലെ മനുഷ്യർക്ക് നൽകിയ തൊഴിൽ ജീവന്റെ കൂടി അംഗീകാരമാണെന്നും മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഫുജൈറ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സോഷ്യൽ ക്ലബിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ആയിരങ്ങൾ സംഗമിച്ചു. ഫുജൈറ ക്രൗൺ പ്രിൻസ് ഓഫിസ് ജനറൽ മാനേജർ ഹംദാൻ അൽ കഅബി മുഖ്യാതിഥിയായിരുന്നു. യു.എ.ഇ കെ.എം.സി.സി ദേശീയ പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ഈദുൽ ഇത്തിഹാദ് സന്ദേശം നൽകി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് മുബാറക് കോക്കൂർ അധ്യക്ഷത വഹിച്ചു.യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ, ജോ. സെക്രട്ടറി കരീം, ഫുജൈറ സെന്റ് മേരീസ് കത്തോലിക് ഹൈസ്കൂൾ പ്രിൻസിപ്പൽ ഫാദർ സുരേഷ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് മുഹമ്മദ് നാസിറുദ്ദീൻ, ചന്ദ്രിക ഫിനാൻസ് മാനേജർ പി.എം.എ സമീർ, ഫുജൈറ കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ വി.എം. സിറാജ് സംസാരിച്ചു. ഡോ.പുത്തൂർ റഹ്മാനെ വേദിയിൽ സാദിഖലി തങ്ങൾ ആദരിച്ചു. ശിഹാബ് തങ്ങൾ സേവന പുരസ്കാരം മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഫൈസൽ ബാബു, ഈസ്റ്റ് കോസ്റ്റ് സ്ഥാപക മേധാവി മുഹമ്മദ് കുട്ടി കമ്പാല എന്നിവർ ഏറ്റുവാങ്ങി. ഫുജൈറ കെ.എം.സി.സി വനിത വിഭാഗം അണിയിച്ചൊരുക്കിയ വിദ്യാർഥികളുടെ അറബ് ക്ലാസിക് നൃത്ത പരിപാടികളും പ്രശസ്ത മാപ്പിള ഗായകരായ രഹ്നയും കൊല്ലം ഷാഫിയും നേതൃത്വം കൊടുത്ത ഇശൽ വിരുന്നും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. കെ.എം.സി.സി ജനറൽ സെക്രട്ടറി ബഷീർ ഉളിയിൽ സ്വാഗതവും ട്രഷറർ സി.കെ അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.