ഫുജൈറ കെ.എം.സി.സി ദേശീയ ദിനാഘോഷ പരിപാടികൾ ഇന്നു മുതൽ

ഫു​ജൈ​റ: ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഫു​ജൈ​റ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന സാം​സ്‌​കാ​രി​ക, ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക്​ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന്​ ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ തു​ട​ക്ക​മാ​കും. യു.​എ.​ഇ ദേ​ശീ​യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ശൈ​ഖ് അ​ഹ്‌​മ​ദ്‌ ബി​ൻ ഹ​മ​ദ് ബി​ൻ അ​ൽ​ശ​ർ​ഖി ദേ​ശീ​യ​ദി​ന പൊ​തു​യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

കൂ​ടാ​തെ വി​വി​ധ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. തു​ട​ർ​ന്ന് പി​ന്ന​ണി ഗാ​യി​ക സ​ജി​ലി സ​ലിം ക​ണ്ണൂ​ർ, ഷ​മീ​ർ ചാ​വ​ക്കാ​ട് തു​ട​ങ്ങി​യ​വ​രു​ടെ സം​ഘം ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും ന​ട​ക്കും. ഡി​സം​ബ​ർ ഒ​മ്പ​തി​ന് ദേ​ശീ​യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഫു​ജൈ​റ സെ​ന്റ് മേ​രീ​സ് സ്കൂ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Fujairah KMCC National Day Celebrations from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.