ഫുജൈറ മലയാള മഹോത്സവത്തിന്‍റെ ഭാഗമായ മഹാസംഗമം എം.പി. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യുന്നു

ഫുജൈറ മലയാള മഹോത്സവത്തിന് പരിസമാപ്തി

ഫുജൈറ: ഫുജൈറ മലയാള മഹോത്സവം സമാപിച്ചു. മലയാളം മിഷൻ ചെയർമാൻ ഡോ. പുത്തൂർ റഹ്മാന്‍റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച മഹാസംഗമം ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം നിർവഹിച്ചു. അറബ് നാട്ടിൽ മലയാളികൾ തീർത്ത മഹാവിസ്മയമാണ് മലയാള മഹോത്സവമെന്ന് സമദാനി അഭിപ്രായപ്പെട്ടു. കേരള മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായിരുന്നു. ''ബാഗ്ദാദ്' എന്ന തന്‍റെ പ്രശസ്ത കവിത ആലാപിച്ച് കാണികളെ അദ്ദേഹം കൈയിലെടുത്തു. മലയാള ഭാഷ പഠനോത്സവത്തിൽ വിജയികളായ അമ്പതോളം വിദ്യാർഥികൾക്കും കാർമികത്വം വഹിച്ച അധ്യാപകർക്കും സർഗമാമാങ്കത്തിൽ പങ്കെടുത്തവർക്കും സമദാനിയും മുരുകൻ കാട്ടാക്കടയും ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സഞ്ജീവ് മേനോൻ അവതാരകനായിരുന്നു.

കോടിയേരി ബാലകൃഷ്ണന് ഫുജൈറ മലയാളം മിഷൻ മേഖല പ്രസിഡന്‍റ് സന്തോഷ് ഓമല്ലൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രാജശേഖരൻ വല്ലത്ത് ആമുഖ ഭാഷണം നിർവഹിച്ചു. മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, ഐ.എസ്.സി ജനറൽ സെക്രട്ടറി സന്തോഷ് കെ. മത്തായി, ഫുജൈറ കൈരളി കൾചറൽ അസോസിയേഷൻ സെക്രട്ടറി അബ്ദുൽ കാദർ, പ്രസിഡന്‍റ് ലെനിൻ ജി. കുഴിവേലി, കൽബ ഇന്ത്യൻ സോഷ്യൽ കൾചറൽ ക്ലബ് പ്രസിഡന്‍റ് കെ.സി. അബൂബക്കർ, ഖോർഫക്കാൻ ഐ.എസ്.സി വൈസ് പ്രസിഡന്‍റ് മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. മലയാള മഹോത്സവം ജനറൽ കൺവീനർ സൈമൺ സാമുവൽ സ്വാഗതവും ഷൈജു രാജൻ നന്ദിയും പറഞ്ഞു.

മുരുകൻ കാട്ടാക്കട നാളെ ദുബൈയിൽ

ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ സംഘടിപ്പിക്കുന്ന 'കാട്ടാക്കട മാഷും കുട്ട്യോളും' പരിപാടി ഞായറാഴ്ച നടക്കും. മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കടയുടെ യു.എ.ഇ സന്ദർശനാർഥം സംഘടിപ്പിക്കുന്ന പരിപാടി ഉച്ചക്ക് രണ്ടിന് ആരംഭിക്കും. ഖിസൈസ് ക്രസന്‍റ് സ്കൂളിലാണ് പരിപാടി. കുട്ടികളുമായുള്ള സംവാദത്തിനുപുറമെ, കുട്ടികളുടെ കലാപരിപാടികൾ, കണിക്കൊന്ന സർട്ടിഫിക്കറ്റ് വിതരണം, കാവ്യാലാപനം, സംഗീതശിൽപം, അധ്യാപകരെ ആദരിക്കൽ, ഓണമത്സരങ്ങളുടെ സമ്മാനദാനം, വനിത ശിങ്കാരിമേളം എന്നിവയും നടക്കും.


Tags:    
News Summary - Fujairah Malayalam Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.