ഫുജൈറ: മലയാളം മിഷന്റെ ഫുജൈറ മേഖല പഠനോത്സവത്തിൽ വിജയികളായ കിഴക്കൻ പ്രവിശ്യയിലെ വിദ്യാർഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും ആദരിക്കുന്നതിന് ഒക്ടോബർ രണ്ടിന് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ 'മലയാള മഹോത്സവം' കലാ-സാംസ്കാരിക സന്ധ്യ നടത്തുമെന്ന് ഫുജൈറ മേഖല സെക്രട്ടറി രാജശേഖരൻ അറിയിച്ചു. ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട തുടങ്ങിയവർ അതിഥികളായെത്തും.
പരിപാടിയുടെ വിജയത്തിനായി മലയാളം മിഷൻ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭ അംഗവുമായ ഡോ. പുത്തൂർ റഹ്മാൻ ചെയർമാനായും ലോക കേരളസഭ അംഗം സൈമൺ സാമുവേൽ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് പ്രസിഡന്റ് കെ.സി. അബൂബക്കർ, മലയാളം മിഷൻ ഫുജൈറ മേഖല പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവരെ വൈസ് ചെയർമാന്മാരായും വിൽസൺ ഫിലിപ്പ്, നസീർ, ഷൈജു രാജൻ, രാജശേഖരൻ, മുരളി ഖോർഫക്കാൻ എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു.
വിവിധ സബ് കമ്മിറ്റികളായ റിസപ്ഷൻ, കൾചറൽ, ഫിനാൻസ്, മീഡിയ, ട്രാൻസ്പോർട്ട്, ഫുഡ് എന്നിവയിൽ യഥാക്രമം സന്തോഷ് മത്തായി, അബ്ദുൽ സമദ്, സുഭഗൻ, ഉസ്മാൻ മാങ്ങാട്ടിൽ, അജിത് ഗോപിനാഥ്, സവിത കെ. നായർ, സറീന, മിജിൻ, പ്രദീപ്, ജോണി, ജിസ്റ്റ, സഞ്ജീവ് മേനോൻ, നമിത പ്രമോദ്, അബ്ദുൽ കാദർ, വി.എം. സിറാജ്, സുമന്ദ്രൻ, സതീശൻ, മനു എൻ. പിള്ള, ജോജു മാത്യു, മനാഫ്, നാസർ, ലെനിൻ, മുഹമ്മദ്, ശ്രീകുമാർ, സതീഷ്, രണദേവ്, സലിം മൂപ്പൻ, ഹക്ക്, സുധീർ, സുജിത്, അരുൺ ഖോർഫക്കാൻ, നിഷാദ്, തോമസ് വർഗീസ്, ബിനോയ് വർഗീസ്, അബ്ദുല്ല ദിബ്ബ, ജോബി ജോസഫ്, നൗഫൽ, ബിനോയ് ഖോർഫക്കാൻ, മോയിൻ ഓലിക്കൽ, പി.സി. ഹംസ, പി. സിദ്ദീഖ്, നഈം, പ്രേംജിത്, ഫസൽ ബാബു, സുരേഷ് ബാബു, നാസർ പാണ്ടിക്കാട് എന്നിവരെയും തെരഞ്ഞെടുത്തു.
മലയാള മഹോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ സെപ്റ്റംബർ 25നു നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.