യു.എ.ഇയുടെ കിഴക്കന്തീരെത്ത ഒരേയൊരു ബഹുരാഷ്ട്ര തുറമുഖമാണ് ഫുജൈറയിലേത്. കോടികൾ മുടക്കിയുള്ള നവീകരണത്തിന് ശേഷം ഈ വർഷം അവസാനത്തോടെ ആദ്യ ഘട്ടപ്രവർത്തനം തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന് 90 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന വളരെ തന്ത്ര പ്രധാനമായ തീരമുള്ള ഫുജൈറക്ക് യു.എ.ഇ യില്‍ അതുല്യ സ്ഥാനമാണ്.
2017ല്‍ ലക്ഷം കോടി ദിര്‍ഹമിെൻറ വികസനപദ്ധതിയുമായി അബൂദബി പോര്‍ട്ട് കമ്പനിയുമായി ഫുജൈറ പോര്‍ട്ട് കരാര്‍ ഒപ്പുവെച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തില്‍ തുറമുഖത്തിെൻറ അടിസ്ഥാന സൗകര്യം കൂടുതല്‍ മികവുറ്റതാക്കുകയും തുറമുഖത്തെ യാത്രാ ചരക്കു കപ്പലുകളുടെ നിയന്ത്രണങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
വലിയ കപ്പലുകള്‍ക്ക് തുറമുഖവുമായി അടുക്കാന്‍ വിധത്തില്‍ ബെര്‍ത്തുകളുടെ ആഴം 16 മീറ്ററോളം വര്‍ദ്ധിപ്പിച്ചും കൂടുതല്‍ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യത്തില്‍ യാര്‍ഡിെൻറ വിസ്തീര്‍ണ്ണം മൂന്ന് ലക്ഷം ചതുരശ്ര മീറ്റര്‍ ആയി വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനവും പുരോഗമിക്കുന്നു. നൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് തുറമുഖ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്ന ജോലികളും നടക്കുന്നുണ്ട്. പണി പൂര്‍ത്തിയാവുന്നതോടെ ഏതു വലുപ്പത്തിലുള്ള യാത്ര-ചരക്കു കപ്പലുകള്‍ക്ക് ഫുജൈറ തുറമുഖത്തേക്ക് അടുക്കാന്‍ സാധിക്കും.
2030ഓടെ തുറമുഖത്തിെൻറ കണ്ടയിനര്‍ ശേഷി ഒരു ദശലക്ഷം ടി.യു.ഇ (Twenty foot Equivalent Unit) ആയി വർധിക്കും. ഏഴു ലക്ഷം ടണ്‍ കാര്‍ഗോ സ്വീകരിക്കാനുള്ള ശേഷിയും കൈവരും. ഇതുവഴി ജി.സി.സി രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, കിഴക്കന്‍ ആഫ്രികന്‍ രാജ്യങ്ങള്‍ എന്നിവയുമായി വ്യാപാരം ശക്തിപെടുത്താനും വാണിജ്യപരമായി മുന്നേറ്റമുണ്ടാക്കാനും യു.എ.ഇക്ക് കഴിയും. തന്ത്ര പ്രധാനമായ തുറമുഖം എന്നത് ഫുജൈറയെ യു.എ.ഇയുടെ പ്രധാന എണ്ണ സംഭരണ കേന്ദ്രമായി മാറ്റിയിട്ടുണ്ട്.
അബൂദബി ഹബ്ഷാനില്‍ നിന്ന് ഫുജൈറയിലേക്ക് എണ്ണ എത്തിക്കാന്‍ 360 കിലോമീറ്റര്‍ നീളവും 48 ഇഞ്ചു വ്യാസവുമുള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ചത് 2012 ല്‍ ആയിരുന്നു. തുടര്‍ന്ന് എണ്ണ സംഭരണ മേഖലയില്‍ നിരവധി കമ്പനികളാണ് ഇവിടെ നിക്ഷേപമിറക്കിയത്. തുടക്കത്തില്‍ അഞ്ചു ദശലക്ഷം ക്യുബിക് മീറ്റർ സംഭരണ ശേഷിയുണ്ടായിരുന്നത് ഇപ്പോള്‍ ഏകദേശം 14 ദശലക്ഷം ക്യുബിക് മീറ്റർ ആയി ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.