മഴക്കെടുതിയുണ്ടായ പ്രദേശങ്ങളിൽ സേവനത്തിനെത്തിയ യൂത്ത് വളന്‍റിയർമാർ

ഫുജൈറ മഴക്കെടുതി: 2500 മണിക്കൂർ സേവനം പൂർത്തിയാക്കി 'യൂത്ത് വളന്‍റിയർ'

ഫുജൈറ: മഴക്കെടുതിയുണ്ടായ പ്രദേശങ്ങളിൽ 2500 മണിക്കൂർ സേവനം പൂർത്തിയാക്കി പ്രവാസി യുവ കൂട്ടായ്മയായ 'യൂത്ത് ഇന്ത്യ'ക്ക് കീഴിലെ യൂത്ത് വളന്റിയർ വിങ്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇരുന്നൂറോളം വളന്‍റിയർമാരാണ് സേവനത്തിൽ പങ്കാളികളായത്.ആദ്യഘട്ടത്തിൽ ഫുജൈറയിൽ 40 വീടുകളും സ്ഥാപനങ്ങളും ശുചീകരിച്ചു.

ഫുജൈറ സോഷ്യൽ സെന്‍ററുമായി സഹകരിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി ഫുൾടൈം ഹെൽപ് ഡെസ്കും സ്ഥാപിച്ചു. ഇതിൽ സഹായത്തിനായി നൂറിലധികം കാളാണ് ലഭിച്ചത്. വിദഗ്ധ സംഘത്തിന്‍റെ മേൽനോട്ടത്തിൽ കെട്ടിടത്തിന്‍റെ സുരക്ഷ പരിശോധിച്ച ശേഷമാണ് ശുചീകരണം നടത്തിയത്. ചിലയിടങ്ങളിൽ ആസ്റ്റർ വളന്‍റിയർമാരുമായി സഹകരിച്ചാണ് ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു.

രണ്ടാംഘട്ടത്തിൽ ഫുജൈറ കോഓഡിനേഷൻ എന്ന പേരിലാണ് സേവന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി ഭക്ഷണം, ഫർണിച്ചർ, കിച്ചൻ ഐറ്റംസ് തുടങ്ങിയവയുടെ വിതരണം പൂർത്തിയായി. കൂടാതെ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്കും സഹായം നൽകിവരുന്നുണ്ട്.

150ഓളം കുടുംബങ്ങൾക്ക് രണ്ടാം ഘട്ടത്തിൽ സഹായം നൽകാനായെന്നും മൂന്നാം ഘട്ടത്തിലും വിവിധ പദ്ധതികൾക്ക് രൂപംനൽകുമെന്നും 'യൂത്ത് വളന്റിയർ'അംഗങ്ങൾ അറിയിച്ചു. സുഹൈൽ, മുഫീദ്, ലൈസ്, ഷമീർ, ശാഫി എന്നിവരാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

Tags:    
News Summary - Fujairah rains: 'Youth Volunteer' completes 2500 hours of service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.