അബൂദബി: അബൂദബി പൊലീസിെൻറ ഗതാഗത സുരക്ഷക്ക് പൊതുജനങ്ങളുടെ ഫുൾ മാർക്ക്. പൊലീസ് നടത്തിയ അഭിപ്രായ സര്‍വേയിലാണ് ജനങ്ങൾ സുരക്ഷക്ക് മാർക്കിട്ടത്. സമൂഹ മാധ്യമങ്ങളിലൂടെ അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. ട്രാഫിക് സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും റോഡുകളിലെ മോശം പെരുമാറ്റങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്കാനുമായി പൊലീസ് സമൂഹമാധ്യമങ്ങള്‍ മുഖേനയും ദൃശ്യ -പത്ര മാധ്യമങ്ങളിലൂടെയും നല്‍കിവരുന്ന സന്ദേശങ്ങളിലും ബോധവത്കരണ കാമ്പയിനുകളിലും 61 ശതമാനം പേര് താല്പര്യം പ്രകടിപ്പിച്ചു. 26 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയ കുറ്റകൃത്യം തടയലാണ് രണ്ടാം സ്ഥാനത്ത്. 13 ശതമാനം വോട്ടുമായി 'സ്മാര്‍ട്ട് സേവനങ്ങള്‍' മൂന്നാം സ്ഥാനത്തുമെത്തി.
'മീഡിയ പെര്‍ഫോമന്‍സ് അസസ്മെൻറ്' സംവിധാനത്തിെൻറ ഭാഗമായി ഓരോ വര്‍ഷവും സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളും വാര്‍ത്തകളും സമൂഹത്തില്‍ ഉണ്ടാക്കുന്ന സ്വാധീനത്തിെൻറ അളവ് നിര്‍ണയിക്കാന്‍ ഇത്തരത്തിലുള്ള സര്‍വേകള്‍ ഫലപ്രദമാണെന്ന് അബൂദബി പൊലീസ് സെക്യൂരിറ്റി മീഡിയ ലീഡര്ഷിപ് അഫയേഴ്സ് സെക്ടര്‍ കോര്‍പറേറ്റ് റെപ്യൂട്ടേഷന് മാനേജ്മെൻറ് സെൻറര്‍ ഡയറക്ടര്‍ ലെഫ്. കേണല്‍ അഹമ്മദ് ജുമാ അല്‍ കാബി പറഞ്ഞു. ട്രാഫിക് സംവിധാനങ്ങളെയും ചട്ടങ്ങളെയും കുറിച്ച് ഡ്രൈവര്‍മാരിൽ അവബോധം വളര്‍ത്തുക, റോഡുകളില്‍ അപകടങ്ങള്‍ കുറക്കുക, റോഡ് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുക, നല്ല പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക, തെറ്റായ ഡ്രൈവിങ് രീതികള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ ബോധവത്കരണ പ്രവർത്തനങ്ങളാണ് അബൂദബി പൊലീസ് നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.