അബൂദബി: പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ അബൂദബിയിൽ പ്രവർത്തിച്ച കഫ്റ്റീരിയ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടിച്ചു. അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പരിശോധനയിൽ കഫ്റ്റീരിയയിലെ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് പ്രാണികളെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കുകയും തുടർന്ന് ബന്ധപ്പെട്ടവരിൽനിന്ന് ആവശ്യമായ നിർദേശങ്ങൾ പാലിക്കുകയും ചെയ്തശേഷം മാത്രമേ ഷോപ്പ് തുറക്കാൻ അനുവദിക്കൂവെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.