ഷാർജ: ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി, (സേവ) 11 മുതൽ 13 വയസ്സു വരെയുള്ളവർക്കായി ആഗസ്റ്റ് ഏഴു മുതൽ 17 വരെ നടത്തുന്ന ക്യാമ്പിന്റെ (എൻജിനീയർ ഓഫ് ദ ഫ്യൂച്ചർ) ആദ്യ സെഷന് തുടക്കമായി. 40 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
ഊർജത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധമുള്ള ഒരു തലമുറയെ സജ്ജമാക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കപ്പെട്ട ക്യാമ്പ് പങ്കെടുത്ത എല്ലാവർക്കും ആവേശകരവും പ്രയോജനപ്രദവുമായ അനുഭവമാക്കി മാറ്റാനാണ് സേവയുടെ ശ്രമം. 11 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് രാവിലെ 10 മണി മുതൽ ഉച്ച രണ്ടുമണി വരെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.