ദുബൈ: രണ്ടു പതിറ്റാണ്ടായി കേരളത്തിൽ ജ്വല്ലറി രംഗത്ത് പ്രവർത്തിക്കുന്ന ജി ഗോൾഡിന്റെ ഗൾഫിലെ ആദ്യ ഷോറൂം ദുബൈയിൽ പ്രവർത്തനം ആരംഭിച്ചു. ദുബൈ ദേര ന്യൂ ഗോൾഡ് സൂഖ് എക്സ്റ്റൻഷൻ ഹിന്ദ് പ്ലാസ -5ലാണ് ജി ഗോൾഡ് ഷോറൂം പ്രവർത്തനം തുടങ്ങിയത്. ഉപഭോക്താക്കളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അനീസും കുടുംബവും ചേർന്ന് റിബൺ മുറിച്ചായിരുന്നു ഉദ്ഘാടനം.
അഞ്ജന വേണു, ഹസൻ അബ്ദുസ്സലാം, ഷാഹിദ് ഉസ്മാൻ, റിയാസ് ഹാകിം, മൈക്കിൾ ബനുവ, സകീന കെസർ, കോമൾ മുസമ്മിൽ ഉൾപ്പെടെ വിവിധ തുറകളിൽനിന്നുള്ള നിരവധി പ്രമുഖർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ജി ഗോൾഡ് ആൻഡ് ജി പേൾ എം.ഡി പി.കെ അബ്ദുറസാഖ്, ഡയറക്ടർമാരായ മുഹമ്മദ് റിഫാ, മുഹമ്മദ് ഫജ്ർ, സായിദ് എന്നിവരും സന്നിഹിതരായിരുന്നു. വിവിധതരം ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായാണ് ജി. ഗോൾഡ് ഗൾഫിൽ ചുവടുവെക്കുന്നത്.
25 ഗ്രാമിനു മുകളിൽ വാങ്ങുന്ന സ്വർണാഭരണങ്ങൾക്ക് പണിക്കൂലി നൽകേണ്ടതില്ല എന്നതുൾപ്പെടെ നിരവധി ആകർഷക ഇളവുകളാണ് ജി ഗോൾഡ് പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇക്കു പുറമെ മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും വൈകാതെ പ്രവർത്തനം വിപുലീകരിക്കുമെന്ന് ജി. ഗോൾഡ് സാരഥികൾ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്ന് സൗമ്യ, സെബ്രിയ, റഹീസ് എന്നിവർക്കായി ഗോൾഡ് കോയിനുകൾ സമ്മാനമായി കൈമാറി. കുട്ടികൾക്കായി വിവിധ മത്സര പരിപാടികളും ഉദ്ഘാടന ഭാഗമായി ഒരുക്കിയിരുന്നു.50 ശതമാനം തുകമാത്രം പ്രാരംഭമായി ചെലവിട്ട് ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാനുള്ള സൗകര്യവും ജി. ഗോൾഡ് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.