ദുബൈ: ട്രെയിനിലിരിക്കുേമ്പാഴും ഉറക്കം വരാതെ കിടക്കുേമ്പാഴും ജോലിക്കിടെ അൽപം സമയം കിട്ടിയാലും ഫോണിൽ കാൻഡിക്രഷോ, ചെസ്സോ ക്വിസ്സോ കളിക്കുന്ന ശീലമുണ്ട് പലർക്കും. കളിയൊക്കെ നല്ലതു തന്നെ പക്ഷെ സൂക്ഷിച്ചാൽ കൂടുതൽ നന്നായി എന്ന് ഒാർമിപ്പിക്കുകയാണ് ദുബൈ പൊലീസ്.
ഹാക്കർമാരും വിവരങ്ങൾ ചോർത്തിയെടുക്കുന്നവരും പണം തട്ടിപ്പുകാരുമെല്ലാം ഇൗ ഗെയിമുകൾ മറയാക്കി കളിക്കുന്നുണ്ടെന്ന് അറിയണം. ജനനതീയതി, ഫോൺനമ്പറുകൾ, പാസ്വേഡുകൾ, ഇമെയിൽ വിലാസം എന്നിവയെല്ലാം േചാർത്തി മറ്റുള്ളവർക്ക് മറിച്ചു വിൽക്കലാണ് ചില സംഘങ്ങളുടെ പദ്ധതി.
ഒാൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നതും സൗജന്യമായി ലഭിക്കുന്നതുമായ മിക്ക ഗെയിമുകൾക്കും ഇൗ പ്രശ്നമുണ്ടെന്ന് ദുബൈ പൊലീസ് ചുണ്ടിക്കാട്ടുന്നു. പല ഗെയിമുകൾ ലാഭമുണ്ടാക്കുന്നത് ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയാണ്. ഇവ ജനങ്ങളുടെ സ്വകാര്യതക്ക് ഭീഷണി
യാണ്. കരുതിയിരിക്കണമെന്നും കുടുംബാംഗങ്ങളെ ഇതു സംബന്ധിച്ച് ബോധവത്കരിക്കണമെന്നും ദുബൈ പൊലീസ് നിർദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.