മോൺസ്റ്ററ തായ് കോൺസ്റ്റലേഷൻ, മോൺസ്ട്ര ആൽബോ എന്നീ രണ്ട് ചെടികളും മോൺസ്റ്ററ കുടുംബത്തിൽ നിന്നാണ്. മോൺസ്റ്ററ ഡെലിസിയോസായിൽ നിന്ന് ഇവയെ വിത്യസ്തമാക്കുന്നത് വൈവിധ്യമാർന്ന ഇതിന്‍റെ ഇലകളാണ്. മോൺസ്ട്ര ആൽബോക്ക് വെള്ളയും പച്ചയും കലർന്ന ഇലകളാണ്. മോൺസ്ട്ര കോൺസ്റ്റലേഷന് മഞ്ഞയും പച്ചയും ക്രീമും നിറമുള്ള ഇലകളാണുള്ളത്.
ഇതിന്‍റെ ഭംഗി കൊണ്ട് തന്നെ ഈ ചെടികൾ ഏറെ പ്രിയപ്പെട്ടതാണ്. ചെടിയുടെ വളർച്ച വളരെ പതുക്കെയാണ്. ഇതിന്‍റെ വിലയും കൂടുതലാണ്. ഈ രണ്ടു ചെടികളും മഴക്കാടുകളിൽ കാണുന്നതാണ്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലത്ത് വെക്കുന്നതാണ് നല്ലത്. ജനാലയുടെ സൈഡിൽ ചെടിച്ചട്ടിയിൽ വെച്ച് വളർത്താവുന്ന ഒരു തരം ചെടിയാണിത്. നേരിട്ടുള്ള സൂര്യപ്രകാശം അടിച്ചാൽ ബ്രൗൺ കളർ ആകും ഇതിന്‍റെ ഇലകൾ. എന്നും വെള്ളം ആവശ്യമായ ചെടിയാണിത്. നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചട്ടി നോക്കിയെടുക്കുക. ചകിര ചോർ, ഗാർഡൻ സോയിൽ, രാസവളം അങ്ങനെ ഏത് വേണേലും ഇട്ടു കൊടുക്കാവുന്നത്. വളർച്ച പതുക്കെ ആയത് കൊണ്ട് തന്നെ പരാഗണവും വളരെ താമസിച്ചാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.