ആരെയും ആകർഷിക്കുന്ന ഭംഗിയും മണവുമുള്ളതാണ് മണി മുല്ല. നാഗമുല്ല എന്നും ഇതിനെ വിളിക്കാറുണ്ട്. ഇത് ഒരു പടർന്നുപന്തലിക്കുന്ന ചെടിയാണ്. നാഗത്തെ പോലെ വളഞ്ഞു പടർന്നു പോകുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്. ഇപ്പോൾ നമ്മുടെ നാട്ടിലും ധാരാളമായി വളരുന്നുണ്ട് ഈ ചെടി. ഡിസംബർ മാസത്തിലാണ് ഈ ചെടി പൂക്കുന്നത്. ഇല കാണാത്ത വിധം പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. പൂക്കൾ കണ്ടാൽ മഞ്ഞ് മൂടിയ പോലെ തോന്നും. ഡിസംബറിൽ പൂക്കുന്നത് കൊണ്ട് തന്നെ ഇതിനെ ക്രിസ്മസ് ക്രീപ്പർ എന്നും വിളിക്കാറുണ്ട്. ഫെബ്രുവരി വരെ പൂക്കൾ വിടരാറുണ്ട്. ഈ പൂവിന് രണ്ടു ദിവസത്തെ ആയുസ്സ് മാത്രമേ ഉള്ളൂ. കുലകളായി പിടിക്കുന്നത് കൊണ്ട് ഉടനെ തന്നെ അടുത്ത മൊട്ടു വിരിയും. എപ്പോഴും ചെടി നിറയെ പൂക്കളായിരിക്കും. ഇതിനെ വന മുല്ല, സ്റ്റാർ ജാസ്മിൻ, അഞ്ചൽ വിങ് ജാസ്മിൻ, ഷൈനി ജാസ്മിൻ എന്നൊക്കെ പറയും. നമുക്ക് ഈ മണി മുല്ലയെ തറയിലും ചെട്ടിയിലും വളർത്താം. നല്ല രീതിയിൽ പടർന്നു പന്തലിച്ച് വളരുന്ന ചെടിയാണ്. ചെട്ടിയിൽ വെച്ചാൽ പ്രൂൺ ചെയ്തു നിർത്താം. എ രൂപത്തിൽ ചെടിയെ ചെറുതാക്കി നിർത്താം. സ്ഥല പരിമിതിയുള്ളവർ ചെടിച്ചട്ടിയിൽ വെച്ചാൽ മതി. ഇതിന്റെ കമ്പ് വെച്ചാണ് കിളിപ്പിക്കുന്നത്. ഗാർഡൻ സോയിൽ, ചാണക പൊടി, എല്ലുപൊടി, ചകിരി ചോർ എന്നിവ ചേർത്ത് യോജിപ്പിച്ച മണ്ണിൽ നടാം. ബാൽക്കണിയിൽ ചെടിയിൽ നമുക്ക് വളർത്തിയെടുക്കാം. സൂര്യപ്രകാശം ആവശ്യമാണ്. എന്നും വെള്ളവും ആവശ്യമാണ് ചെടിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.