അജ്മാന്: സുരക്ഷ വർധിപ്പിക്കുന്നതിെൻറ ഭാഗമായി ഗ്യാസ് വിതരണ കമ്പനികള്‍ പാലിക്കേ ണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അജ്മാന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കി. അജ്മാനിലെ സിവിൽ ഡിഫ ൻസ് ജനറൽ ഡയറക്ടറേറ്റിെൻറ സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെൻറും ഗ്യാസ് സിലിണ്ട ർ വിതരണ കമ്പനികളും തമ്മിലുള്ള ഏകോപനത്തിലാണ് സംരംഭം നടപ്പാക്കുന്നത്.
ഗ്യാസ് വിതരണ കമ്പനികള്‍ ഉപഭോക്താക്കളോട് പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍പ്പെടുത്തിയ പുതിയ മാർഗനിര്‍ദേശം വന്നുകഴിഞ്ഞു. ഇതോടെ, കമ്പനികള്‍ ഗ്യാസ് വിതരണ സമയത്ത് സിവില്‍ ഡിഫൻസിെൻറ മാർഗനിര്‍ദേശങ്ങള്‍ പാലിച്ചതായി ഉപഭോക്താവിന് ബില്ലിനോടൊപ്പം ഒപ്പുവെച്ചുനല്കണം. അപകടസാധ്യത കുറക്കുന്നതിന് എടുക്കേണ്ട നടപടികളെക്കുറിച്ച് ഉപഭോക്താവിനെ ബോധവത്കരിക്കലാണ് സംരംഭത്തിെൻറ ലക്ഷ്യം.
ഗ്യാസ് പൈപ്പിെൻറ ക്ലിപ് കൃത്യമായി ബന്ധിപ്പിച്ചിരിക്കുന്നു, ഗ്യാസിെൻറ ഹോസ് പരിശോധിച്ചിട്ടുണ്ട്, സിലണ്ടറില്‍ കാലഹരണ തീയതി രേഖപ്പെടുത്തിയിട്ടുണ്ട്, റെഗുലേറ്റർ കൃത്യമായി ബന്ധിപ്പിച്ചിട്ടുണ്ട്, ഗ്യാസ് നിറച്ച കമ്പനിയുടെ പേര് സിലണ്ടറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, ചോർച്ചയില്ലെന്ന് സോപ് ലായനി ഉപയോഗിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട് തുടങ്ങിയവ പ്രത്യേക കോളങ്ങളില്‍ അടയാളപ്പെടുത്തണം. വിതരണ സമയത്ത് ഇൗകാര്യങ്ങൾ ഉപഭോക്താവിനെ ബോധ്യപ്പെടുത്തണമെന്ന് പുതിയ നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. വിതരണ കമ്പനിയുടെ സാങ്കേതിക വിദഗ്ധെൻറ അഭിപ്രായങ്ങളും ഇതോടൊപ്പം രേഖപ്പെടുത്താം. ഈ നടപടികള്‍ പൂര്‍ത്തീകരിച്ച് വിതരണ കമ്പനി ഒപ്പുവെച്ച് നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. ഇതില്‍ ഉദാസീനത കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യവസ്ഥയില്‍ പറയുന്നുണ്ട്. ഇത് സംബന്ധമായി കൃത്യമായ അറിയിപ്പ് അജ്മാനിലെ മുഴുവന്‍ ഗ്യാസ് വിതരണ കമ്പനികള്‍ക്കും അടുത്ത ദിവസം തന്നെ ലഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.