ദുബൈ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്ഡം യൂത്ത് നവംബർ 11, 12 തീയതികളിൽ അങ്കമാലിയിൽ സംഘടിപ്പിക്കുന്ന പ്രോഫേസ് 3.0 പ്രഫഷനൽ ഫാമിലി കോൺഫറൻസിന്റെ ഭാഗമായി ജി.സി.സിയിലെ എല്ലാ രാജ്യങ്ങളിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. ഇതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ ടെക്നിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി നവംബർ മൂന്നിന് ജി.സി.സി പ്രഫഷനൽ വിങ്ങിന്റെ കീഴിൽ ടെക്നിക്കൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു.
ഓൺലൈനിൽ നടക്കുന്ന പരിപാടിയിൽ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ടെക്നിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ജി.സി.സി പ്രഫഷനൽ വിങ് കോഓഡിനേഷൻ ഭാരവാഹികൾ അറിയിച്ചു.
ഡോ. ശഹീറിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ വിസ്ഡം യൂത്ത് സംസ്ഥാന അധ്യക്ഷൻ താജുദ്ദീൻ സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു. നൗഫൽ സൗദി അറേബ്യ, നിയാസ് ഖത്തർ, അബ്ദു റഹ്മാൻ യു.എ.ഇ, ഷൈജിൽ ഒമാൻ, സുഹാദ് ബഹ്റൈൻ എന്നിവർ സംസാരിച്ചു. അനിലാൽ കുവൈത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.