ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം

ജി.ഡി.പി 3.8 ശതമാനം വർധിച്ചു -ശൈഖ് മുഹമ്മദ്

യു.എ.ഇയുടെ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലാണെന്നതിന്‍റെ തെളിവ്

ദുബൈ: കഴിഞ്ഞ വർഷം യു.എ.ഇയിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 3.8 ശതമാനം വർധിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.

യു.എ.ഇയിലെ സമ്പദ് വ്യവസ്ഥ കുതിക്കുകയാണെന്നും മുന്നോട്ടുള്ള യാത്ര നിർത്തിയിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സ്റ്റാറ്റിസ്റ്റിക്സ് സെന്‍ററിന്‍റെ കണക്ക് പ്രകാരം ജി.ഡി.പിയിൽ കാര്യമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.

2019നേക്കാൾ കൂടുതലാണ് 2021ലെ ജി.ഡി.പി. മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടായതും യു.എ.ഇക്കാണ്. ലോകബാങ്കിന്‍റെ പ്രവചനങ്ങളെ മറികടക്കുന്ന പ്രകടനമാണ് യു.എ.ഇയുടേത്. 2.1 ശതമാനം വളർച്ചയായിരുന്നു ലോക ബാങ്കിന്‍റെ പ്രവചനം. ഇത് മറികടക്കാനായെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. കോവിഡ് എത്തിയ ശേഷം യു.എ.ഇയുടെ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലാണെന്നതിന്‍റെ തെളിവാണ് ഈ കണക്കുകൾ.

എക്സ്പോ ഉൾപ്പെടെയുള്ള മഹാമേളകൾ യു.എ.ഇയുടെ സാമ്പത്തിക രംഗത്തെ പിടിച്ചുയർത്തിയെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - GDP growth by 3.8% - Sheikh Mohammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.