ദുബൈ: വിവിധ സേവനങ്ങളിൽ ഉപഭോക്താക്കളുടെ സംതൃപ്തി എത്രത്തോളമുണ്ടെന്ന് വിലയിരുത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ).
കഴിഞ്ഞ വർഷത്തെ ദുബൈ ഗവൺമെന്റ് ഹാപ്പിനസ് ഇൻഡക്സിൽ 93.6 ശതമാനം നേടി ഉപഭോക്തൃ സന്തോഷനിരക്കിൽ ജി.ഡി.ആർ.എഫ്.എ മികച്ച നേട്ടം കൈവരിച്ചിരുന്നു.
വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ പങ്കെടുത്ത യോഗത്തിൽ ഈ നേട്ടത്തിലേക്കു നയിച്ച വിവിധ സംരംഭങ്ങളും ഭാവിയിൽ കൂടുതൽ മികച്ച സർവിസുകൾ നൽകി ഉപഭോക്താക്കൾ കൂടുതൽ സംതൃപ്തി നൽകാനുള്ള പദ്ധതികളും അവതരിപ്പിച്ചു.
വ്യോമ-കര-നാവിക അതിർത്തി ആസ്ഥാനത്ത് നടന്ന ചടങ്ങിന് ഇന്നൊവേഷൻ ആൻഡ് ഫ്യൂച്ചർ ഡെപ്യൂട്ടി അസി. ഡയറക്ടർ അബ്ദുസ്സമദ് ഹുസൈൻ, കസ്റ്റമർ ഹാപ്പിനെസ് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ സാലിം ബിൻ അലി തുടങ്ങിയവർ നേതൃത്വം നൽകി. ഉപഭോക്താക്കളുടെ പ്രതീക്ഷകളും ആവശ്യങ്ങളും നിറവേറ്റുന്നതിലും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും എല്ലാ മേഖലകളിലെയും ജീവനക്കാരുടെയും ഭരണകൂടത്തിന്റെയും സഹകരണം നിർണായകമാണെന്ന് അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.
നേട്ടങ്ങൾ നിലനിർത്താനും വരും കാലയളവിൽ ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ബ്രിഗേഡിയർ ജനറൽ അബ്ദുൽ സമദ് ഹുസൈൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.