ദുബൈ: സാംസ്കാരിക മേഖലയിൽ കഴിവുതെളിയിച്ച 69 പേർക്ക് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഗോൾഡൻ വിസ അനുവദിച്ചുവെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
ദുബൈയിൽ നടക്കുന്ന എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്കാരം, കല എന്നീ മേഖലകളിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഈ രംഗത്ത് പ്രത്യേക കഴിവുള്ളവര്‍ക്കും രാജ്യത്ത് താമസാനുമതി നല്കുന്ന സംവിധാനമാണ് സാംസ്കാരിക വിസ. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ ഹലാ അൽ ബദരി വിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിശദീകരിച്ചു. 2019-ൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് കലാസാംസ്കാരിക രംഗത്തെ ഉന്നമനത്തിനുവേണ്ടി ഇത്തരത്തിലുള്ള വിസ സംവിധാനം പ്രഖ്യാപിച്ചത്. 2020 വിസക്കായി 220 അപേക്ഷകളാണ് ലഭിച്ചത്. അതിൽ നിന്ന് അർഹരായ 124 പേർക്ക് ഗോൾഡ് വിസ അനുവദിക്കാൻ ജി.ഡി.ആർ.എഫ്.എ ദുബൈയോട് ശിപാർശചെയ്തു. അതിൽ 69 വ്യക്തികൾക്ക് ദീർഘകാല വിസ അനുവദിച്ചു.
59 പേരുടെ നടപടികൾ അവസാനഘട്ടത്തിലുമാണെന്ന് ഡയറക്ടർ ജനറൽ ഹലാ അൽ ബദരി വെളിപ്പെടുത്തി. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ വിസാ നടപടി നടപ്പാക്കുന്നത്. സംസ്കാരത്തെയും കലകളുടെയും മുഖ്യ ആകർഷണമാണ് യു.എ.ഇ. അത് രാജ്യത്തിെൻറ വിലയേറിയ നിക്ഷേപ മേഖലയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പത്തുവർഷത്തെ വിസ കാലഹരണപ്പെടുമ്പോൾ വീണ്ടും പരിശോധിച്ച് പുതുക്കി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.